കാസര്‍ഗോഡ് അഞ്ച് വയസുകാരനെ രണ്ടാനച്ഛൻ്റെ മര്‍ദ്ദിച്ച സംഭവം, കേസെടുത്ത് ബാലാവകാശ കമ്മീഷൻ

Spread the love

കാസർഗോഡ് അഞ്ചു വയസുകാരനെ രണ്ടാനച്ഛൻ ക്രൂരമായി മർദ്ദിച്ച സംഭവത്തില്‍ ബാലാവകാശ കമ്മീഷൻ കേസെടുത്തു. പൊലീസിനോട് വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ട കമ്മീഷൻ, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷൻ ഓഫീസറോടും അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ടു.

video
play-sharp-fill

ഇതിനിടെ, കുട്ടിയെ മർദിച്ച കേസില്‍ പൊലീസിനെതിരെ അച്ഛൻ രംഗത്തെത്തി. പ്രതിക്ക് എതിരെ ദുർബല വകുപ്പുകള്‍ ഉള്‍പ്പെടുത്തി ജാമ്യം നല്‍കിയെന്നാണ് അച്ഛൻ്റെ പരാതി.

പൊലീസ് കേസ് ഒത്തുതീർപ്പാക്കാൻ ശ്രമിക്കുന്നതായും തനിക്കും മക്കള്‍ക്കും വധഭീഷണി ഉണ്ടെന്നും അബ്‌ദുറഹ്‌മാൻ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ദിവസമാണ് അഞ്ച് വയസുകാരനെ രണ്ടാനച്ഛൻ ക്രൂരമായി മർദ്ദിച്ചതിൻ്റെ വാർത്ത പുറത്തുവന്നത്.

പിതാവ് ഷൗക്കത്തലിയാണ് അഞ്ച് വയസുകാരനെ ക്രൂരമായി മർദ്ദിച്ചത്. കുട്ടിയെ ഇയാള്‍ പതിവായി മർദ്ദിക്കാറുണ്ടെന്നും, ഈ വിവരം കുട്ടിയുടെ അമ്മയ്ക്ക് അറിയാമെന്നും നാട്ടുകാർ പൊലീസിനോട് പറഞ്ഞു.

 

തന്നെ നിരന്തരം തല്ലാറുണ്ടെന്ന് കുട്ടിയും പൊലീസില്‍ മൊഴി നല്‍കിയിരുന്നു. കുട്ടിയെ മർദ്ദിക്കുന്ന ദൃശ്യങ്ങള്‍ അയല്‍വാസി മൊബൈലില്‍ പകർത്തുകയും, അത് പൊലീസിന് കൈമാറുകയും ചെയ്തു. ജെജെ ആക്‌ട് ഉള്‍പ്പടെ ചുമത്തിയാണ് പ്രതിക്കെതിരെ കേസെടുത്തത്.