play-sharp-fill
പന്ത്രണ്ടു വയസുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ മുസ്ലീം ലീഗ് നേതാവിനെതിരെ കേസ്; ആൺകുട്ടിയെ പീഡിപ്പിച്ചത് പരപ്പനങ്ങാടിയിലെ ലീഗ് നേതാവ്

പന്ത്രണ്ടു വയസുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ മുസ്ലീം ലീഗ് നേതാവിനെതിരെ കേസ്; ആൺകുട്ടിയെ പീഡിപ്പിച്ചത് പരപ്പനങ്ങാടിയിലെ ലീഗ് നേതാവ്

തേർഡ് ഐ ബ്യൂറോ

പരപ്പനങ്ങാടി : ആൺകുട്ടികൾക്കു പോലും കേരളമെന്ന നാട്ടിൽ രക്ഷയില്ലാത്ത സ്ഥിതിയായി. പന്ത്രണ്ടുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനു ഇരയാക്കിയ മുസ്ലീം ലീഗ് നേതാവിനെ പൊലീസ് പിടികൂടി. കുട്ടിയുടെ അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. മുസ്ലിം ലീഗ് നേതാവിനെതിരെയാണ് പോക്സൊ നിയമപ്രകാരം പോലിസ് കേസെടുത്തത്.


പരപ്പനങ്ങാടിയിലെ മുസ്ലിം ലീഗ് നേതാവും, എസ്ടിയു ജില്ല സെക്രട്ടറിയുമായ ചേക്കാലി റസാഖിനെതിരെയാണ് പരപ്പനങ്ങാടി പോലിസ് പോക്സോ വകുപ്പും, 341 ഐപിസിയും ചേർത്ത് കേസെടുത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പഠനോപകരണങ്ങൾ നൽകാനുണ്ടന്ന് പറഞ്ഞാണ് കഴിഞ്ഞ ദിവസം കുട്ടിയെ വിളിച്ച് വരുത്തിയത്. തുടർന്ന് പീഡിപ്പിക്കാൻ ശ്രമിച്ചതായിട്ടാണ് പരാതിയിൽ പറയുന്നത്. പരാതി ലഭിച്ചതിനെ തുടർന്ന് പരപ്പനങ്ങാടി എസ്ഐ രാജേന്ദ്രൻ നായരും സംഘവും വീട്ടിലെത്തി കുട്ടിയുടെ മൊഴിയെടുത്തു. റസാഖ് പീഡിപ്പിക്കാൻ ശ്രമിച്ചതായി കുട്ടി മൊഴി നൽകിയതായി എസ്ഐ രാജേന്ദ്രൻ നായർ പറഞ്ഞു.

പരപ്പനങ്ങാടി കോടതിയിൽ മജിസ്ട്രേറ്റിന് മുന്നിൽ കുട്ടിയെ ഹാജരാക്കി മൊഴിയെടുക്കുമെന്നും, സംഭവത്തെ പറ്റി കൂടുതൽ അന്യേഷണം നടത്തിയതിന് ശേഷം പ്രതിയെ അറസ്റ്റ് ചെയ്യുമെന്നും എസ്ഐ അറിയിച്ചു.

അതേസമയം സംഭവം വാസ്തവ വിരുദ്ധമാണന്നാണ് ആരോപണ വിധേയനായ ലീഗ് നേതാവ് ചേക്കാലി റസാഖ് പറയുന്നത്. സോഷ്യൽ മീഡിയ വഴിയും, മാധ്യമ പ്രവർത്തകർക്ക് വീഡിയൊ ക്ലിപ്പ് അയച്ചുമാണ് റസാഖ് സംഭവം നിഷേധിച്ചത്. തന്റെ സഹോദരന്റ മരണത്തെ തുടർന്ന് പാവപെട്ട വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ നൽകിയിരുന്നു.

ഈ കുട്ടിയടക്കം ലഭിക്കാത്ത ചിലരുള്ളതിനാൽ വീട്ടിലേക്ക് വിളിച്ച് വരുത്തുകയും മറ്റ് കുട്ടികളുടെ പേരെഴുതി കൊടുക്കാനും പറഞ്ഞു. അതിന് ശേഷം അകത്ത് പോയ താൻ തിരിച്ച് വന്നപ്പോൾ ടേബിളിന് മുകളിൽ കാൽ കയറ്റി വച്ചിരിക്കുന്നത് കണ്ടപ്പോൾ കുട്ടിയെ ശകാരിച്ചിരുന്നു. ഇത് മനപ്രയാസം ഉണ്ടാക്കിയതിനെ തുടർന്നാവാം ഇത്തരം പരാതി ഉയർത്താൻ കാരണം. മാത്രമല്ല ഡിവൈഎഫ്ഐ നേതാവ് ഉൾപ്പടെ തന്റെ രാഷ്ട്രീയ എതിരാളികളും ഇത്തരം പരാതിക്ക് പിന്നിലുണ്ടന്നും റസാഖ് ആരോപിച്ചു.