മൂവാറ്റുപുഴയിൽ അസം സ്വദേശിയായ മൂന്നര വയസുകാരിയ്ക്ക് ക്രൂര പീഡനം: ദിവസങ്ങളോളം പട്ടിണിയ്ക്കിട്ടു; മാരകമായി മുറുവിൽപ്പിച്ചു; ക്രൂരപീഡനത്തിന് ഇരയായ കുട്ടി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ

Spread the love

തേർഡ് ഐ ബ്യൂറോ

കോട്ടയം : മൂവാറ്റുപുഴയിൽ അഞ്ചു വയസുകാരിക്ക് ക്രൂരമായ ലൈംഗിക പീഢനം ഏറ്റതായി മെഡിക്കൽ റിപ്പോർട്ട്. കോട്ടയം മെഡിക്കൽ കോളജ് കുട്ടികളുടെ ആശുപത്രിയിൽ സർജറി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന അസം സ്വദേശികളായ ദമ്പതികളുടെ മകളായ അഞ്ചു വയസ്സുകാരിക്കാണ് ക്രൂരമായ ലൈംഗിക പീഢനം ഏറ്റതായി മെഡിക്കൽ റിപ്പോർട്ട് ഉള്ളത്.

ചൊവ്വാഴ്ച മൂവാറ്റുപുഴ പൊലീസിന് റിപ്പോർട്ട് കൈമാറും.വയറുവേദനയും വയർ വീർത്തു വരികയും, മലദ്വാരത്തിലൂടെ രക്തം പോകുന്നതും ശ്രദ്ധയിൽപ്പെട്ടപ്പോഴാണ് മാതാപിതാക്കൾ കഴിഞ്ഞ മാർച്ച് 27 ന് മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സൈക്കിളിൽ നിന്ന് വീണ് പരിക്കു പറ്റി എന്നും ഇവർ പറഞ്ഞിരുന്നു. എന്നാൽ സ്ഥിതി ഗുരുതരമായതോടെ അവിടെ നിന്നും കോട്ടയം മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്യുകയും പിന്നീട് ഇവിടെ നടത്തിയ പരിശോധനയിൽ കുടലിൽ മുറിവുകളുള്ളതായും വ്യക്തമായി.

അടിയന്തര ശസ്ത്രക്രിയക്കായി നടത്തിയ കൂടുതൽ പരിശോധനയിലാണ് കുട്ടിക്ക് അതിക്രൂരമായ പീഢനം ഏറ്റതായി തിരിച്ചറിഞ്ഞത്. ചികിത്സ സംബന്ധിച്ച് ചേർന്ന മെഡിക്കൽ ബോർഡ് ആണ് പരിക്ക് സംബന്ധമായ വിദഗ്ധ പരിശോധന നടത്തിയത്.

ലൈംഗിക അവയവങ്ങളിൽ, മാരകമായ ക്ഷതമേൽക്കൽ, മൂർഛയുള്ള വസ്തു ഉപയോഗിച്ച് ഉള്ള പരിക്ക്,കുട്ടിയുടെ മലദ്വാരത്തിലും, രഹസ്യ ഭാഗത്തുമുള്ള മുറിവുകൾ എന്നിവ കുട്ടിക്ക് സൈക്കിളിൽ നിന്ന് വീണപ്പോൾ സംഭവിച്ച പരിക്കുകളല്ലെന്ന്  കണ്ടെത്തി.

കുട്ടിയുടെ കാലിനും ഏറെ നാൾ മുമ്പ് ഒടിവ് സംഭവിച്ചിട്ടുണ്ട്.കൂടാതെ കൈ മുൻപ് ഒടിഞ്ഞിരുന്നു. ശരീരത്തിൽ നിരവധി മുറിവ് ഉണങ്ങിയ പാടുകളും കാണുവാൻ കഴിഞ്ഞിട്ടുണ്ട്. ദിവസങ്ങളോളം ഭക്ഷണം നൽകിയിട്ടില്ലെന്നും മെഡിക്കൽ ബോർഡ്‌ കണ്ടെത്തി.

കുട്ടിയുടെ ആരോഗ്യനില പൂർണ്ണ സ്ഥിതിയിൽ എത്തിയതായി ബോർഡ് വിലയിരുത്തി. അതേ സമയം കുട്ടിയുടെ ശരീരം പൂർണമായി എക്സറേ എടുക്കുവാനും തീരുമാനിച്ചിട്ടുണ്ട്. തീവ്രപരിചരണ വിഭാഗത്തിലാണ് കുട്ടി ഇപ്പോഴും ചികിത്സയിൽ കഴിയുന്നത്.ആരോഗ്യ സ്ഥിതി വളരെ മെച്ചപ്പെട്ടതായാണ് ഡോക്ടർമാരുടെ നിഗമനം.
ആശുപത്രി സൂപ്രണ്ട് പി. സവിതയുടെ അദ്ധ്യക്ഷതയിൽ, ഗൈനക്കോളജി, ജനറൽ സർജറി, ഫോറൻസിക് തുടങ്ങിയ വിഭാഗങ്ങളുടെ സീനിയർ ഡോക്ടർമാരുടെ നേതൃത്വത്തിലായിരുന്നു ബോർഡ് യോഗം.