മന്ത്രവാദത്തിന്റെ മറവിയില്‍ പീഡനം; പതിമൂന്നുകാരിയ്ക്ക് പിശാച് ബാധയുണ്ടെന്ന് പറഞ്ഞ് പീഡിപ്പിച്ച വ്യാജ സിദ്ധൻ അറസ്റ്റില്‍

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

തൃശൂര്‍: മന്ത്രവാദത്തിന്റെ മറവില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച വ്യാജ സിദ്ധൻ അറസ്റ്റില്‍.

പന്നിത്തടം ചിറമനേങ്ങാട് സ്വദേശി പാലക്കവീട്ടില്‍ ആലിക്കുട്ടി മസ്താൻ (60) ആണ് അറസ്റ്റിലായത്. മലപ്പുറം കല്‍പ്പകഞ്ചേരി പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
പതിമൂന്നുകാരിയെയാണ് ഇയാള്‍ പീഡനത്തിന് ഇരയാക്കിയത്. കുട്ടിയുടെ അന്ധവിശ്വാസിയായ പിതാവ് വീട്ടിലെ ബുദ്ധിമുട്ടുകള്‍ അകറ്റാനാണ് പ്രതിയെ സമീപിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടര്‍ന്ന് ആലിക്കുട്ടി പെണ്‍കുട്ടിയുടെ ശരീരത്തില്‍ പിശാച് ബാധയുണ്ടെന്ന് വീട്ടുകാരോട് പറഞ്ഞ് വിശ്വാസിപ്പിച്ചു. ബാധയൊഴിപ്പിക്കലിന്റെ മറവിലാണ് പീഡനം നടത്തിയത്.

കര്‍മ്മങ്ങള്‍ക്കെന്ന വ്യാജേന കുട്ടിയുടെ വീട്ടില്‍ വച്ചും ഇയാളുടെ വീട്ടിലേയ്ക്കും വിളിച്ചുവരുത്തിയുമായിരുന്നു പീഡിപ്പിച്ചത്. കോടതി ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.