വീട്ടില്‍ ഉറങ്ങിക്കിടന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്; പ്രദേശവാസിയായ യുവാവ് കസ്റ്റഡിയില്‍

Spread the love

കാസർകോട്: വീട്ടില്‍ ഉറങ്ങിക്കിടന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ ഒരാള്‍ കസ്റ്റഡിയിലായതായി സൂചന.

പ്രദേശവാസിയായ യുവാവാണ് പിടിയിലായതെന്നാണ് വിവരം. ബന്ധുവീട്ടില്‍ നിന്നാണ് ഇയാളെ കസ്റ്റ‌ഡിയിലെടുത്തത്. പീഡനം അടക്കം നിരവധി കേസുകളില്‍ പ്രതിയാണ് ഇയാളെന്നാണ് റിപ്പോർട്ടുകള്‍.

കഴിഞ്ഞ ബുധനാഴ്‌ച പുലർച്ചെ മൂന്ന് മണിയോടെയാണ് പടന്നക്കാട് തീരദേശ മേഖലയില്‍ വീട്ടില്‍ ഉറങ്ങിക്കിടന്ന പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയത്. വീടിന് അരക്കിലോമീറ്റർ അകലെവച്ച്‌ പത്തുവയസുകാരിയെ പീഡിപ്പിച്ച ശേഷം കമ്മല്‍ ഊരിയെടുത്ത് പ്രതി കടന്നു കളയുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കണ്ണിനും കഴുത്തിനും പരിക്കേറ്റ പെണ്‍കുട്ടിയെ ഉപേക്ഷിച്ച നിലയില്‍ നാട്ടുകാരാണ് കണ്ടെത്തിയത്. മോഷണമാണ് പ്രതിയുടെ ലക്ഷ്യമെന്നായിരുന്നു ആദ്യം കരുതിയിരുന്നത്.

കുട്ടിയെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ വൈദ്യ പരിശോധനയ്‌ക്ക് വിധേയമാക്കിയതോടെയാണ് പീ‌ഡനം നടന്നിട്ടുണ്ടെന്ന് കണ്ടെത്തിയത്.