ഏഴു വയസുകാരനായ സ്വന്തം മകനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 12 വര്‍ഷം കഠിന തടവ്

Spread the love

മലപ്പുറം:പോത്ത്കല്ലില്‍ ഏഴു വയസുകാരനായ സ്വന്തം മകനെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ പ്രതിക്ക് 12 വർഷം കഠിന തടവും 60,000 രൂപ പിഴയും ശിക്ഷ വിധിച്ച് നിലമ്പൂർ ഫാസ്റ്റ് ട്രാക്ക് സ്‌പെഷല്‍ കോടതിയുടേതാണ് ശിക്ഷാവിധി.

video
play-sharp-fill

 

2017 ജൂണിനും 2018 മാർച്ചിനും ഇടയിലുള്ള കാലയളവില്‍ നടന്ന സംഭവത്തില്‍ പോത്ത്കല്ല് പൊലിസ് രജിസ്റ്റർ ചെയ്ത കേസിലാണ് വിചാരണ നടത്തി ജഡ് കെ.പി ജോയ് ശിക്ഷ വിധിച്ചത്.സബ് ഇൻസ്‌പെക്ടർമാരായിരുന്ന പി മാത്യു, കെ. അബ്ബാസ് എന്നിവരാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.

 

പ്രോസിക്യൂഷനുവേണ്ടി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. സാം കെ. ഫ്രാൻസിസ് ഹാജരായി പ്രൊസിക്യൂഷൻ ലൈസണ്‍ വിങിലെ സീനിയർ പൊലിസ് ഓഫിസർ പി.സി. ഷീബ പ്രോസിക്യൂഷനെ സഹായിച്ചു.പ്രതിയെ ശിക്ഷ അനുഭവിക്കുന്നതിനായി മലപ്പുറം തവനൂർ സെൻട്രല്‍ ജയിലിലേക്ക് മാറ്റി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group