video
play-sharp-fill
അഞ്ചു വയസ്സുകാരി സ്‌കൂളിൽ ബലാത്സംഗത്തിനിരയായി : ജീവനക്കാരൻ അറസ്റ്റിൽ ; പിടിയിലായത് മൂന്നു പെൺകുട്ടികളുടെ പിതാവ്

അഞ്ചു വയസ്സുകാരി സ്‌കൂളിൽ ബലാത്സംഗത്തിനിരയായി : ജീവനക്കാരൻ അറസ്റ്റിൽ ; പിടിയിലായത് മൂന്നു പെൺകുട്ടികളുടെ പിതാവ്

സ്വന്തം ലേഖിക

ന്യുഡൽഹി: ദക്ഷിണ ഡൽഹിയിലെ ഒരു സ്വകാര്യ സ്‌കൂളിൽ പ്രൈമറി ക്ലാസ് വിദ്യാർത്ഥിനികളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയ തൂപ്പുകാരൻ അറസ്റ്റിൽ. അഞ്ചു വയസ്സുകാരി പീഡന വിവരം വീട്ടിൽ തുറന്നുപറഞ്ഞതോടെ സ്‌കൂൾ അധികൃതർ നടത്തിയ കൗൺസിലിംഗിലാണ് മൂന്നു പെൺകുട്ടികൾ പീഡനത്തിന് ഇരയായ വിവരം പുറത്തുവന്നത്. 2008 മുതൽ സ്‌കൂളിൽ തൂപ്പുകാരനായി ജോലി ചെയ്യുന്ന വിജയ് കുമാർ (45) ആണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്.

പെൺകുട്ടികളെ ശുചിമുറിയിലും ആളൊഴിഞ്ഞ സ്ഥലങ്ങളിലും എത്തിച്ചാണ് ഇയാൾ പീഡിപ്പിച്ചിരുന്നത്. മുൻപ് ഒരിക്കലും ഇത്തരമൊരു ആക്ഷേപം ഇയാൾക്കെതിരെ ഉയർന്നിട്ടില്ലാത്തതിനാൽ സ്‌കൂൾ അധികൃതരും ഇയാഴെ വിശ്വസിച്ചിരുന്നു. മൂന്നു പെൺമക്കളുടെയും ഒരു മകന്റെയും പിതാവ് കുടിയാണ് വിജയ് കുമാർ. സ്ൂളിനു സമീപത്തുള്ള ഒരു ചേരിയിലാണ് ഇയാളുടെ താമസം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വയറുവേദനയുണ്ടെന്ന് ഒരു പെൺകുട്ടി വീട്ടിൽ പറഞ്ഞതോടെയാണ് അമ്മ കുട്ടിയെ പരിശോധിച്ചത്. ഈ സമയം ദേഹത്ത് ചെറിയ പാടുകൾ കണ്ടിരുന്നു. ഇതേതുടർന്ന് ആശുപത്രിയിൽ എത്തിക്കുകയും അവിടെ നടത്തിയ പരിശോധനയിൽ കുട്ടി പീഡനത്തിന് ഇരയായി എന്നു കണ്ടെത്തുകയും ചെയ്തു. ഇതോടെ മാതാപിതാക്കൾ പോലീസിനും സ്‌കൂൾ അധികൃതർക്കും പരാതി നൽകി.

പോലീസിന്റെ നിർദേശപ്രകാരം ഒരു എൻ.ജി.ഒ സംഘടന സ്‌കൂളിൽ നടത്തിയ കൗൺസിലിംഗിലാണ് കൂടുതൽ പീഡന വാർത്തകൾ പുറത്തുവന്നത്. സ്‌കൂളിലെ സീസിടിവി പരിശോധിച്ചതിൽ നിന്നും പ്രതി പെൺകുട്ടികളുടെ ശുചിമുറിയിൽ കയറുന്നതും പീഡനത്തിനിരയായ കുട്ടിക്കൊപ്പം ഇറങ്ങിവരുന്നതും വ്യക്തമായിരുന്നു. ഓഗസ്റ്റ് അഞ്ചിനാണ് ഈ സംഭവം നടന്നത്. ഇതോടെ ഇയാളെ ചോദ്യം ചെയ്യുകയും അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. പോക്സോ കുറ്റമാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്.

ഈ വർഷം ജൂലായ് 31വരെയുള്ള കണക്ക് പ്രകാരം ഡൽഹി നഗരത്തിൽ 1,294 ബലാത്സംഗങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ വർഷം ഇതേകാലയളവിനെ അപേക്ഷിച്ച് നാല് കേസുകൾ കൂടുതലാണ്.