മകനെ ദീപ്തിയുടെ കൈയില്‍ ഏല്‍പ്പിച്ച്‌ പോയി; തിരിച്ചെത്തിയപ്പോള്‍ കണ്ടത് അനക്കമില്ലാതെ കിടക്കുന്ന റിത്വിക്കിനെ; നാല് വയസുകാരനെ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തിയ കേസില്‍ പിതൃ സഹോദരന്റെ ഭാര്യ അറസ്റ്റില്‍

Spread the love

പാലക്കാട്: നാല് വയസ്സുകാരന്റെ കൊലപാതകത്തില്‍ ബന്ധുവായ യുവതിയെ അറസ്റ്റ് ചെയ്ത് പോലീസ്.

വണ്ണാമല തുളസി നഗര്‍ സ്വദേശി ദീപ്തി ദാസാണ് (29) അറസ്റ്റിലായത്.
മധുസൂദനൻ-ആതിര ദമ്ബതികളുടെ മകൻ റിത്വിക്കിനെയാണ് മധുസൂദനന്റെ സഹോദരന്റെ ഭാര്യ കൊലപ്പെടുത്തിയത്.

സംഭവ ശേഷം ആത്മഹത്യക്ക് ശ്രമിച്ച ഇവര്‍ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കൊഴിഞ്ഞാമ്ബാറ പൊലീസാണ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മധുസൂദനന്റെ അമ്മ പത്മാവതി പനിയെ തുടര്‍ന്നു കൊഴിഞ്ഞാമ്ബാറയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇവരുടെ അടുത്തേക്ക് പോകാനാണ് ആതിര മകൻ റിത്വിക്കിനെ ദീപ്തിയുടെ അടുത്താക്കിയത്. ദീപ്തിക്ക് അഞ്ച് വയസ്സുള്ള മകളുണ്ട്.

ആതിരയും മധുസൂദനനും പിതാവ് രവിയും ആശുപത്രിയില്‍ നിന്ന് വീട്ടില്‍ തിരിച്ചെത്തി വാതിലില്‍ തട്ടിയെങ്കിലും ആരും തുറന്നില്ല. ഒടുവില്‍ ദീപ്തിയുടെ അഞ്ച് വയസ്സുകാരി മകളാണ് വാതില്‍ തുറന്ന് കൊടുത്തത്.

വീട്ടില്‍ക്കയറിയപ്പോള്‍ റിത്വിക്കിനെ അനക്കമില്ലാത്ത നിലയിലും യുവതിയെ രക്തം വാര്‍ന്ന് അബോധാവസ്ഥയിലും കണ്ടെത്തി. ഉടൻ തന്നെ ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും റിത്വിക്ക് മരിച്ചിരുന്നു.

റിത്വിക്കിന്റെ മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി. ദീപ്തി ദാസിനെ സാരമായ പരുക്കുകളോടെ തൃശ്ശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദീപ്തി ദാസ് മാനസികാരോഗ്യപ്രശ്നങ്ങളെത്തുടര്‍ന്ന് ചികിത്സയിലായിരുന്നുവെന്ന് കൊഴിഞ്ഞാമ്ബാറ പൊലീസ് അറിയിച്ചു. കരുവപ്പാറ സെയ്‌ൻറ് ഫ്രാൻസിസ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ പ്രീ കെ.ജി. വിദ്യാര്‍ഥിയാണ് റിത്വിക്.