
പത്തനംതിട്ട: മെഴുവേലിയില്‍ നവജാതശിശു മരിച്ചതില്‍ അവിവാഹിതയായ അമ്മയ്ക്കെതിരെ കൊലക്കുറ്റം ചുമത്തും.
പ്രസവിച്ച ശേഷം കുഞ്ഞിനെ വലിച്ചെറിഞ്ഞപ്പോള്‍ തലയടിച്ച് മരിച്ചെന്ന കണ്ടെത്തലിനെ തുടർന്നാണിത്.
21 കാരി ആശുപത്രി വിട്ടാല്‍ ഉടൻ അറസ്റ്റ് ചെയ്യും. 21 കാരിയെ വിശദമായി ചോദ്യം ചെയ്തതില്‍ നിന്നാണ് കൊലക്കുറ്റം തന്നെ ചുമത്താൻ പൊലീസ് തീരുമാനിച്ചത്.
തലയ്ക്ക് പിന്നിലേറ്റ ഗുരുതര പരിക്കാണ് കുഞ്ഞിന്‍റെ മരണകാരണം. വീട്ടിലെ ശുചിമുറിയില്‍ പ്രസവിക്കുന്നതിനിടെ യുവതി തന്നെ പൊക്കിള്‍കൊടി മുറിച്ച്‌നീക്കാൻ ശ്രമിച്ചു. ഇതിനിടെ തലകറങ്ങി ശുചിമുറിയില്‍ വീണു. ഈ വീഴ്ചയില്‍ കുഞ്ഞിന്‍റെ തലയടിച്ചെന്നാണ് ആദ്യം കരുതിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാല്‍ വിശദമായ ചോദ്യം ചെയ്യലില്‍ വലിച്ചെറഞ്ഞപ്പോള്‍ പറ്റിയ ക്ഷതമെന്നാണ് പൊലീസ് സ്ഥിരീകരിക്കുന്നത്.
ചേമ്പിലയില്‍ പൊതിഞ്ഞ് അയല്‍വീട്ടിലെ പറമ്പിലേക്ക് വലിച്ചെറിഞ്ഞപ്പോള്‍ തലയ്ക്ക് അടിയേറ്റ് പെണ്‍കുഞ്ഞ് മരിച്ചെന്നാണ് കണ്ടെത്തല്‍.
വീട്ടിലുള്ള ആർക്കും ഗർഭിണിയായതും പ്രസവിച്ചതും അറിയില്ലെന്നാണ് യുവതി ആവർത്തിക്കുന്നത്. പൊലീസ് അത് വിശ്വസിക്കുന്നില്ല. പ്ലസ്ടു മുതല്‍ പരിചയമുള്ള കാമുകനാണ് ഗർഭത്തിന് ഉത്തരവാദി എന്ന് യുവതി മൊഴി നല്‍കിയിരുന്നു. കാമുകനെയും വിശദമായി ചോദ്യം ചെയ്യും.