ഭാര്യയുമായി വഴക്കുണ്ടാക്കി; മകളെ കനാലില്‍ എറിഞ്ഞുകൊല്ലാന്‍ ശ്രമം; പത്തനംതിട്ടയില്‍ യുവാവ് അറസ്റ്റില്‍

Spread the love

പത്തനംതിട്ട: അഞ്ച് വയസുള്ള മകളെ കൊലപ്പെടുത്താന്‍ ശ്രമിച്ച പിതാവ് അറസ്റ്റില്‍.

video
play-sharp-fill

മകളെ കനാലില്‍ എറിഞ്ഞു കൊല്ലാന്‍ ശ്രമിച്ച കൂടല്‍ സ്വദേശി ഷിജു എന്നയാളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ വൈകുന്നേരം ഭാര്യയുമായി വഴക്കുണ്ടായതിനു പിന്നാലെയാണ് സംഭവം.

വീട്ടില്‍ ഭാര്യയുമായി വഴക്കുണ്ടാക്കി തന്റെ അഞ്ചുവയസ്സുള്ള മകളെയും കൊണ്ട് മരിക്കാന്‍ പോവുകയാണ് എന്നു പറഞ്ഞ് പുറത്തേക്ക് പോയി വീടിനു സമീപത്തുള്ള കനാലിലേക്ക് കുട്ടിയെ വലിച്ചെറിയുകയായിരുന്നു. കുട്ടിയെ നാട്ടുകാര്‍ ചേര്‍ന്ന് രക്ഷിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുട്ടിയുടെ അമ്മയുടെ പരാതിയെ തുടര്‍ന്നാണ് ഷിജുവിനെ പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഷിജുവിനെ റിമാന്‍ഡ് ചെയ്തു.

ഇവരുടേത് രണ്ടാം വിവാഹമാണ്. കൂടല്‍ എസ് എച്ച്‌ ഒ സുധീര്‍, എസ് ഐ അനില്‍, സീനിയര്‍ സി പി ഒമാരായ രാജേഷ്, സുനില്‍, സി പി ഒമാരായ ഫഹദ്, ഹരിദാസ് എന്നിവര്‍ അടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.