play-sharp-fill
നാലു ദിവസം പ്രായമായ കുഞ്ഞിനെ പള്ളി മുറ്റത്ത് ഉപേക്ഷിച്ച അമ്മ അറസ്റ്റിൽ ; കുഞ്ഞിനെ ഉപേക്ഷിച്ചത് രഹസ്യബന്ധം വീട്ടുകാർ അറിയാതിരിക്കാൻ

നാലു ദിവസം പ്രായമായ കുഞ്ഞിനെ പള്ളി മുറ്റത്ത് ഉപേക്ഷിച്ച അമ്മ അറസ്റ്റിൽ ; കുഞ്ഞിനെ ഉപേക്ഷിച്ചത് രഹസ്യബന്ധം വീട്ടുകാർ അറിയാതിരിക്കാൻ

 

കോഴിക്കോട്:  നാലു ദിവസം പ്രായമുള്ള കുട്ടിയെ പള്ളിമുറ്റത്ത് ഉപേക്ഷിച്ച അമ്മ അറസ്റ്റില്‍. കരിപ്പൂര്‍ വിമാനത്താവളത്തില്‍ കഫറ്റീരിയയില്‍ ജോലി ചെയ്യുന്ന 21കാരിയെയാണ് പന്നിയങ്കര പൊലീസ് അറസ്​റ്റ്​ ചെയ്തത്. സ്വദേശമായ തൃശൂരില്‍ ചെന്നാണ് യുവതിയെ കസ്റ്റഡിയിലെടുത്തത്. പിന്നീട്​ അറസ്​റ്റ്​ രേഖപ്പെടുത്തി.

കുട്ടിയുടെ പിതാവ്​ യുവതിയുടെ സഹപ്രവര്‍ത്തകനും മലപ്പുറം തവന്നൂര്‍ സ്വദേശിയുമായ 21കാരനാണ്​. ഒന്നര വര്‍ഷം മുൻപാണ് ഇരുവരും ബന്ധം തുടങ്ങിയത്. എന്നാൽ വീട്ടുകാരറിയാത്ത ബന്ധമായതിനാലാണ്​ കുഞ്ഞിനെ ഉപേക്ഷിച്ചതെന്നും പൊലീസ്​ പറഞ്ഞു.

ഇരുവരും കരിപ്പൂരില്‍ തന്നെയായിരുന്നു താമസം.ഇടക്ക്​ മാത്രമാണ്​ യുവതി വീട്ടില്‍ പോയിരുന്നത്​. എന്നാൽ യുവതി ഗര്‍ഭിണിയാണെന്ന്​ മാതാവിന്​ സംശയം തോന്നിയിരുന്നു. എങ്കിലും വിദഗ്​ധമായി മാതാവിനെ തെറ്റിദ്ധരിപ്പിക്കുകയാരുന്നു. പിന്നീട്​ ഗള്‍ഫില്‍ ജോലിതേടി പോയ യുവാവിനെ​ പ്രസവത്തിന്​ ഒരാഴ്​ച മുൻപ് യുവതി വിളിച്ചുവരുത്തിയിരുന്നു. ശേഷം ഇവര്‍ ബംഗളൂരു ആര്‍.കെ ആശുപത്രിയില്‍ ചികിത്സ തേടി. പ്രസവം കഴിഞ്ഞ്​ ട്രെയിനില്‍ കോഴിക്കോ​ട്ടെത്തി ഇരുവരും യുവാവി​ന്റെ ബുള്ളറ്റില്‍ പന്നിയങ്കര പള്ളിയിലെത്തി കുഞ്ഞിനെ ഉപേക്ഷിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുഞ്ഞിനെ ഉപേക്ഷിച്ച ദിവസത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലീസ്​ പരിശോധിച്ചിരുന്നു. ഇതിൽ സംശയകരമായ ബുള്ളറ്റ്​ ശ്രദ്ധയില്‍ പെടുകയും ആ ബുള്ളറ്റ്​ നമ്പര്‍ വഴി യുവാവി​​ന്റെ വീട്ടിലെത്തി. അവിടെനിന്നാണ്​​ യുവതിയുടെ വിവരങ്ങള്‍ പൊലീസിന് ലഭിച്ചത്​. എന്നാല്‍, കുഞ്ഞിനെ ഉപേക്ഷിച്ച ശേഷം നവംബര്‍ ഒന്നിന്​ യുവാവ്​ ഗള്‍ഫി​ലേക്ക് തിരിച്ചുപോയതിനാല്‍ പിടികൂടാനായിട്ടില്ല.

സാധാരണ പ്രസവമായിരുന്നെങ്കിലും പ്രസവശേഷം വേണ്ടത്ര ചികിത്സ ലഭിക്കാത്തതിനാല്‍ ആരോഗ്യ പ്രശ്​നങ്ങള്‍ നേരിടുന്ന യുവതിയെ കോഴിക്കോട്​ മെഡിക്കല്‍ കോളജ്​ ഐ.എം.സി.എച്ചില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്​. കുഞ്ഞ്​ ശിശുക്ഷേമ സമിതിയുടെ സെന്റ് വിന്‍സന്‍റ്​ ഹോമിലാണുള്ളത്​