സ്വന്തം ലേഖിക
തിരുവനന്തപുരം: കുഞ്ഞിനെ തിരികെ ലഭിക്കാന്‍ ഇന്ന് മുതല്‍ സെക്രട്ടറിയേറ്റ് പടിക്കല്‍ നിരാഹാരം സമരം നടത്തുമെന്ന് അമ്മ അനുപമ എസ് ചന്ദ്രന്‍ വ്യക്തമാക്കി.
ഇന്ന് രാവിലെ പത്ത് മണി മുതല്‍ വൈകിട്ട് അഞ്ചു മണി വരെ സെക്രട്ടറിയേറ്റിനു മുന്നില്‍ നിരാഹാര സമരം ചെയ്യാന്‍ ആണ് തീരുമാനം. വനിതാ കമ്മീഷന്‍ ഓഫീസിനു മുന്നിലും പ്രതിഷേധിക്കുമെന്നു അനുപമ അറിയിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പൊലീസില്‍ വിശ്വാസം നഷ്ടപ്പെട്ടു. വനിതാകമ്മീഷന്‍ നടപടികളിലും വിശ്വാസമില്ലെന്നും അനുപമ പറഞ്ഞു.
അമ്മയില്‍ നിന്നും കുഞ്ഞിനെ മാറ്റിയ സംഭവത്തില്‍ സര്‍ക്കാരും പൊലീസും രംഗത്തെത്തിയിരുന്നു. വകുപ്പ് തല അന്വേഷണത്തിന് ഉത്തരവിട്ടതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.
എഴുതിക്കിട്ടിയ പരാതിയിലേ നടപടി എടുക്കാനാകൂ എന്ന സിഡബ്ള്യുസി ചെയര്‍പേഴ്സന്‍റെ വാദം മന്ത്രി തള്ളി. പൊലീസ് ശിശുക്ഷേമ സമിതിയില്‍ വിവരങ്ങള്‍ തേടിയെങ്കിലും ദത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്താനാകില്ലെന്ന് സമിതി മറുപടി നല്‍കി.
സംഭവത്തില്‍ ബാലാവകാശ കമ്മീഷനും കേസെടുത്തു.