ഇടമലക്കുടിയിലെ ശൈശവ വിവാഹം; വരനായ 47കാരനെതിരെ പോക്സോ വകുപ്പ് പ്രകാരം കേസെടുത്തു ; എഫ്ഐആർ രജിസ്റ്റർ ചെയ്തത് മൂന്നാര്‍ പോലീസ് ; പ്രതി വിവാഹിതനും പ്രായ പൂർത്തിയായ രണ്ടു മക്കളുടെ പിതാവും

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

ഇടുക്കി: ഇടമലക്കുടിയിലെ ശൈശവ വിവാഹവുമായി ബന്ധപ്പെട്ട് 47കാരനെതിരെ പോക്സോ വകുപ്പ് പ്രകാരം കേസെടുത്തു. വിവാഹിതനും പ്രായ പൂർത്തിയായ രണ്ടു മക്കളുടെ പിതാവുമായ ഇയാൾക്കെതിരെ മൂന്നാര്‍ പോലീസാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.

15 കാരിയായ പെണ്‍കുട്ടിയെ സിഡബ്യുസിയുടെ കേന്ദ്രത്തിലേക്ക് മാറ്റി. ഒളിവില്‍ പോയ വരനു വേണ്ടിയുള്ള തിരച്ചില്‍ പൊലീസ് ഊർജ്ജിതമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇടമലക്കുടിയിൽ നടന്ന വിവാഹത്തിൽ ഗോത്രാചാര പ്രകാരം പുടവ കൈമാറ്റമായിരുന്നു എന്നാണ് പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞിട്ടുള്ളത്. വിവാഹം അസാധുവാക്കുവാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ശിശു ക്ഷേമ സമിതി ആവശ്യമുന്നയിച്ചിരുന്നു.

സംഭവത്തിൽ നിയമപരമായ നടപടികൾ സ്വീകരിക്കുന്നതിന് ഏറെ പ്രതിബന്ധങ്ങൾ നിലനിൽക്കുന്നുണ്ട്. പോലീസ് നിരീക്ഷണവും വനം വകുപ്പിന്‍റെ നിരന്തരമായ സാന്നിധ്യവും തദ്ദേശ ഭരണകൂടത്തിന്‍റെ മേൽനോട്ടവുമുള്ള മേഖലയാണിത്. എന്നിട്ടും ഇത്തരമൊരു സംഭാവമുണ്ടായതിൽ വലിയ വിമർശനങ്ങളാണ് ഉയരുന്നു.