video
play-sharp-fill

സംസ്ഥാനത്ത് വീണ്ടും ശൈശവ വിവാഹം; 15 വയസുകാരിയെ 47 കാരൻ വിവാഹം ചെയ്തു ;  ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയുടെ  നിർദ്ദേശപ്രകാരം പോലീസ് അന്വേഷണം തുടങ്ങി

സംസ്ഥാനത്ത് വീണ്ടും ശൈശവ വിവാഹം; 15 വയസുകാരിയെ 47 കാരൻ വിവാഹം ചെയ്തു ; ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം പോലീസ് അന്വേഷണം തുടങ്ങി

Spread the love

സ്വന്തം ലേഖകൻ

ഇടുക്കി: സംസ്ഥാനത്ത് വീണ്ടും ശൈശവ വിവാഹം. ഇടുക്കി ഇടമലകുടിയിലാണ് സംഭവം. 15 വയസുകാരിയെ 47 കാരനാണ് വിവാഹം ചെയ്തത്.ഒരുമാസം മുൻപ് ആയിരുന്നു വിവാഹം. ഗോത്രാചാരപ്രകാരം ഇരുവരുടെയും മാതാപിതാക്കളുടെ സാന്നിധ്യത്തിൽ ഇടമലകുടിയിലാണ് വിവാഹം നടന്നത്.

സംഭവത്തെക്കുറിച്ച് ജില്ലാ ശിശുസംരക്ഷണ ഓഫിസര്‍ക്ക് ലഭിച്ച രഹസ്യവിവരമാണ് അന്വേഷണങ്ങള്‍ക്ക് തുടക്കം.
ഉദ്യോഗസ്ഥര്‍ കുടിയിലെത്തി പരിശോധന നടത്തി സംഭവം ശരിയെന്ന് ഉറപ്പുവരുത്തി. ഗോത്രാചാര പ്രകാരമാണ് വിവാഹം നടന്നതെന്നും ഇരുവരും വെവ്വേറെയാണ് താമസിക്കുന്നതെന്നും മാതാപിതാക്കള്‍ മൊഴി നല്‍കിയിട്ടുണ്ട് .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചെല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയാണ് കേസെടുത്ത് അന്വേഷണം നടത്താന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. 47 കാരനെതിരെയും ഇയാളുടെയും പെണ്‍കുട്ടിയുടെയും മാതാപിതാക്കള്‍ക്കെതിരെയും പൊലിസ്‍ അന്വേഷണം തുടങ്ങി. കുട്ടിയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി.