
പതിനേഴുകാരിയെ 32കാരൻ വിവാഹം കഴിച്ചു ; പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹം കഴിച്ച് പീഡിപ്പിച്ച 32കാരനും കല്യാണത്തിന് ഒത്താശ ചെയ്ത പെൺകുട്ടിയുടെ അമ്മയും അറസ്റ്റിൽ
സ്വന്തം ലേഖകൻ
ചാലക്കുടി: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ മധ്യവയസ്‌കന് വിവാഹം ചെയ്തു നൽകിയ പെൺകുട്ടിയുടെ അമ്മ പൊലീസ് പിടിയിൽ. മാടായിക്കോണം സ്വദേശിയായ യുവതിയാണ് പതിനേഴുകാരിയായ തന്റെ മകളെ 32 വയസുകാരന് വിവാഹം ചെയ്ത് നൽകിയത്.
17 കാരിയെ വിവാഹം ചെയ്യുകയും തുടർന്ന് പീഡനത്തിന് ഇരയാക്കുകയും ചെയ്ത സംഭവത്തിൽ സിത്താരനഗർ പണിക്കവീട്ടിൽ വിപിനെ ( 32) കഴിഞ്ഞ ദിവസം ചാലക്കുടി എസ്‌ഐ കെ.കെ. ബാബുവും സംഘവും അറസ്റ്റ് ചെയ്തിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബുധനാഴ്ച എലിഞ്ഞപ്രയ്ക്കു സമീപമുള്ള ക്ഷേത്രത്തിൽ വച്ചായിരുന്നു ഇവരുടെ വിവാഹം നടന്നത്. എന്നാൽ ശൈശവ വിവാഹം നടക്കുന്നതായി തൃശൂരിലെ ചൈൽഡ് വെൽഫയറിൽ അറിഞ്ഞതിനെ തുടർന്ന് പൊലീസ് എത്തിയപ്പോഴേക്കും താലിക്കെട്ട് കഴിഞ്ഞിരുന്നു.
തുടർന്ന് പൊലീസ് നടത്തിയ ചോദ്യം ചെയ്യലിൽ പെൺകുട്ടിക്കു പ്രായപൂർത്തിയായിട്ടില്ലെന്നു കണ്ടെത്തി. തന്നെ കഴിഞ്ഞ നവംബർ പത്തിനു വിവാഹം ചെയ്തതായും ഇയാൾ കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതായും പെൺകുട്ടി പൊലീസിന് മൊഴിനൽകിയിട്ടുണ്ട്.
തമിഴ്‌നാട്ടിലായിരുന്ന പെൺകുട്ടിയുടെ പിതാവിനെ അറിയിക്കാതെയായിരുന്നു വിവാഹം നടത്തിയത്. പിന്നീട് പിതാവ് നാട്ടിലെത്തിയപ്പോൾ ആദ്യവിവാഹം മറച്ചുവച്ച് വീണ്ടും വിവാഹച്ചടങ്ങ് നടത്തുകയായിരുന്നു.
കേസിൽ അറസ്റ്റിലായതിന് ശേഷം പൊലീസ് സ്റ്റേഷനിലേക്ക് പുറപ്പെട്ടപ്പോൾ ക്ഷേത്രത്തിനടുത്തുള്ള ശുചിമുറിയിൽ കയറി അറസ്റ്റിക്കായ വിപിൻ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു.തുടർന്ന് താലൂക്ക് ആശുപത്രിയിൽ ചികിത്സ നല്കിയ ശേഷമാണ് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്.