play-sharp-fill
അസമില്‍ ശൈശവ വിവാഹത്തിനെതിരായ അന്വേഷണം തുടർച്ചയായ മൂന്നാം ദിവസവും തുടരുന്നു; സംസ്ഥാനത്ത് മൂന്ന് ദിവസംകൊണ്ട് രജിസ്റ്റര്‍ ചെയ്തത് 4,074 ശൈശവ വിവാഹ കേസുകൾ, 2273 പേർ അറസ്റ്റിൽ

അസമില്‍ ശൈശവ വിവാഹത്തിനെതിരായ അന്വേഷണം തുടർച്ചയായ മൂന്നാം ദിവസവും തുടരുന്നു; സംസ്ഥാനത്ത് മൂന്ന് ദിവസംകൊണ്ട് രജിസ്റ്റര്‍ ചെയ്തത് 4,074 ശൈശവ വിവാഹ കേസുകൾ, 2273 പേർ അറസ്റ്റിൽ

സ്വന്തം ലേഖകൻ

ഗുവാഹത്തി: അസമില്‍ ശൈശവ വിവാഹത്തിനെതിരായ അന്വേഷണം തുടർച്ചയായ മൂന്നാം ദിവസവും തുടരുന്നു. സംസ്ഥാനത്ത് മൂന്ന് ദിവസംകൊണ്ട് രജിസ്റ്റര്‍ ചെയ്തത് 4,074 ശൈശവ വിവാഹ കേസുകളാണ്. ഇതിൽ 2273 പേർ അറസ്റ്റിലായി.

14നും 18നും ഇടയില് പ്രായമുള്ള പെണ്കുട്ടികളെ വിവാഹം കഴിക്കുന്നവരെ ശൈശവ വിവാഹ നിരോധന നിയമം 2006 പ്രകാരം വിചാരണ ചെയ്യുമെന്ന് അസം മന്ത്രിസഭ തീരുമാനിച്ചിരുന്നു. 14 വയസിന് താഴെയുള്ള പെണ്കുട്ടികളെ വിവാഹം കഴിക്കുന്ന പുരുഷന്മാര്ക്കെതിരെ കേസെടുക്കാനുള്ള അസം മന്ത്രിസഭയുടെ തീരുമാനത്തിന്റെ പശ്ചാത്തലത്തിലാണ് അറസ്റ്റ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

14 വയസ്സിന് താഴെയുള്ള പെണ്കുട്ടികളെ വിവാഹം കഴിക്കുന്ന പുരുഷന്മാര്ക്ക് ജാമ്യമില്ലാ വകുപ്പുകളും 14നും 16നും ഇടയില് പ്രായമുള്ള പെണ്കുട്ടികളെ വിവാഹം കഴിക്കുന്നവര്ക്കെതിരെ ജാമ്യം ലഭിക്കാവുന്ന വകുപ്പുകള് ചുമത്തുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്മ്മ അറിയിച്ചിരുന്നു.