video
play-sharp-fill
പത്തൊൻപതുകാരൻ പതിനേഴുകാരിയ്ക്ക് താലിചാർത്തി: ബന്ധുക്കളും, ക്ഷേത്രം പൂജാരിയും കണ്ടു നിന്നവരും അടക്കം എട്ടു പേർക്കെതിരെ കേസ്

പത്തൊൻപതുകാരൻ പതിനേഴുകാരിയ്ക്ക് താലിചാർത്തി: ബന്ധുക്കളും, ക്ഷേത്രം പൂജാരിയും കണ്ടു നിന്നവരും അടക്കം എട്ടു പേർക്കെതിരെ കേസ്

സ്വന്തം ലേഖകൻ

കണ്ണൂർ: ക്ഷേത്രമുറ്റത്ത് ബന്ധുക്കളും സുഹൃത്തുക്കളും അടക്കം അൻപതോളം പേർ നോക്കി നിൽക്കെ, പത്തൊൻപതുകാരൻ പതിനേഴുകാരിയുടെ കഴുത്തിൽ താലി ചാർത്തി. കല്യാണവും കഴിഞ്ഞ് വധൂവരന്മാർ ഹണിമൂൺ ട്രിപ്പിനിറങ്ങിയപ്പോൾ കണ്ടു നിന്നവരെല്ലാം കേസിൽ പ്രതിയായി. വിവാഹം നടന്ന ഒരാഴ്ചയ്ക്ക് ശേഷം ശിശുവികസന ഓഫിസർക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് വിവാഹം നടത്തി നൽകിയവർ അടക്കമുള്ളവർ കേസിൽ പ്രതിയായത്. തളിക്കുളത്ത് ഒരു മാസം മുൻപ് നടന്ന സംഭവത്തിലാണ് ഇപ്പോൾ കേസും പുലിവാലുമായിരിക്കുന്നത്.

തൃപ്രയാർ തളിക്കുളത്ത് ശൈശവ വിവാഹം നടത്തിയ സംഭവത്തിലാണ് എട്ടു പേരുടെ പേരിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. വലപ്പാട് പൊലീസാണ് ശിശുവികസന ഓഫിസറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേസെടുത്തത്. പ്ലസ് ടു വിദ്യാർഥിനിയായ പതിനേഴുകാരിയുടെയും അന്തിക്കാട് സ്വദേശിയായ പത്തൊമ്പതുകാരന്റെയും വിവാഹമാണ് ഒരു മാസം മുമ്പ് നടന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തളിക്കുളം ശിശുവികസന ഓഫീസർക്ക് ലഭിച്ച പരാതിയെത്തുടർന്നാണ് പോലീസ് കേസെടുത്തത്. ശിശുവികസന ഓഫീസർ തുടർനടപടിക്കായി വലപ്പാട് പോലീസിന് വിവരം കൈമാറുകയായിരുന്നു. പോലീസ് പെൺകുട്ടിയുടെ മൊഴിയെടുത്ത ശേഷമാണ് ബാലവിവാഹം തടയൽ നിയമപ്രകാരം കേസെടുത്തത്.

വരൻ, ഇരുവരുടെയും ബന്ധുക്കൾ, ക്ഷേത്രത്തിൽ വെച്ച് വിവാഹം നടത്തിക്കൊടുത്ത പൂജാരി, സഹായി, ജനപ്രതിനിധിയുൾപ്പെടെയുള്ള രണ്ട് പൊതുപ്രവർത്തകർ എന്നിവർ ഉൾപ്പെടെ എട്ടു പേരാണ് കേസിൽ പ്രതിയായിരിക്കുന്നത്. കൂടുതൽ അന്വേഷണം നടത്തുമെന്ന് വലപ്പാട് എസ്.ഐ. കെ.സി. രതീഷ് പറഞ്ഞു.