കുട്ടികളിലെ പെരുമാറ്റ വൈകല്യങ്ങള്‍: ഏകദിന ശില്‍പ്പശാല ജനു. 11ന്
സ്വന്തം ലേഖകൻ
കോഴിക്കോട്: അമിതമായ മൊബൈല്‍ ഫോണ്‍ ഉപയോഗം, അമിതപ്രസരിപ്പ് തുടങ്ങി കുട്ടികളില്‍ കണ്ടുവരുന്ന പെരുമാറ്റ വൈകല്യങ്ങളെക്കുറിച്ച് മാതാപിതാക്കളില്‍ അവബോധം സൃഷ്ടിക്കാനും അവയ്ക്ക് പരിഹാരം കണ്ടെത്താനും കിഡ്‌സ് പ്ലാനറ്റ് കിന്‍ഡര്‍ഗാര്‍ട്ടന്റെ ആഭിമുഖ്യത്തില്‍ ഏകദിന ശില്‍പശാല സംഘടിപ്പിക്കുന്നു. ജനുവരി 11-ന് മാവൂര്‍ റോഡിലുള്ള ഹോട്ടല്‍ അസ്മ ടവറില്‍ രാവിലെ 10 മുതല്‍ വൈകീട്ട് 4 വരെയാണ് ശില്‍പശാല. പ്രശസ്ത ചൈല്‍ഡ് സൈക്കോളജിസ്റ്റ് ഡോ. ആര്‍തി സി. രാജരത്‌നമാണ് ശില്‍പശാല നയിക്കുക. രക്ഷിതാക്കള്‍, അധ്യാപകര്‍ തുടങ്ങി താല്‍പര്യമുള്ളവര്‍ക്ക് ശില്‍പശാലയില്‍ പങ്കെടുക്കാം.
സൈക്കോളജിസ്റ്റ്, കൗണ്‍സെലര്‍, ട്രെയിനര്‍, വിദ്യാഭ്യാസ വിചക്ഷണ എന്നീ നിലകളില്‍ അറിയപ്പെടുന്ന ഡോ. ആര്‍തി സി. രാജരത്‌നം നൂതനാശയത്തിലുള്ള സ്‌കൂളുകള്‍ രൂപകല്‍പ്പന ചെയ്യുന്നതിലും മില്ല്യണ്‍ സ്‌മൈല്‍സ് പോലുള്ള പാഠ്യപദ്ധതികള്‍ നടപ്പാക്കുന്നതിലും പ്രധാന പങ്കുവഹിച്ചിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പെരുമാറ്റ വൈകല്യങ്ങള്‍ക്ക് പുറമേ പഠനനിലവാരം മെച്ചപ്പെടുത്തല്‍, കൗമാരക്കാരിലെ മാനസികാരോഗ്യം തുടങ്ങിയ വിവിധ വിഷയങ്ങളും ശില്‍പശാലയില്‍ ചര്‍ച്ചയാവും. ശില്‍പശാലയില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ രജിസ്‌ട്രേഷനായി 94004 33000 എന്ന നമ്പറില്‍ വിളിക്കുകയോ www.kidzplanet.in/parenting എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ ചെയ്യാവുന്നതാണ്.