കുട്ടികളുടെ അശ്ലീല വീഡിയോയും ചിത്രവും വാട്‌സ്അപ്പ് വഴി പ്രചരിപ്പിച്ചു: ഐ.ടി വിദഗ്ധർ അടക്കം 47 പേർ അറസ്റ്റിൽ; വീണ്ടും ഓപ്പറേഷൻ പി ഹണ്ട് സജീവമാക്കി സൈബർ സെൽ; കോട്ടയത്തും ഹൈടെക്ക് സെല്ലിന്റെ പരിശോധന

Spread the love

തേർഡ് ഐ ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്ത് കുട്ടികളുടെ അശ്ലീല വീഡിയോയും ചിത്രങ്ങളും വിതരണം ചെയ്ത സംഭവത്തിൽ വീണ്ടും പരിശോധന ശക്തമാക്കി സൈബർ സെൽ. കോട്ടയം ജില്ലയിലും ഹൈടെക്ക് സെല്ലിന്റെ നേതൃത്വത്തിലാണ് പരിശോധ ശക്തമാക്കിയത്. പരിശോധനയിൽ വിവിധ ജില്ലകളിൽ നിന്നായി ഐടി വിദഗ്ധർ അടക്കം 47 പേരെയാണ് പൊലീസ് സംഘം പിടികൂടിയത്.

ഓപ്പറേഷൻ പി-ഹണ്ടിന്റെ ഭാഗമായാണ് അറസ്റ്റ്. ഇവർക്കെതിരെ 89 കേസുകൾ രജിസ്റ്റർ ചെയ്തു. കുട്ടികളുടെ അശ്ലീല വീഡിയോകളും ചിത്രങ്ങളും പ്രചരിപ്പിച്ചതിനാലാണ് നടപടി. മൊബൈൽ ഫോണുകൾ, ലാപ്‌ടോപ്, ഹാർഡ് ഡിസ്‌ക് എന്നിവ ഉൾപ്പെടെ 143 ഉപകരണങ്ങൾ പോലീസ് പിടിച്ചെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എഡിജിപി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിൽ ജില്ലാ പോലീസ് മേധാവിമാർ നടത്തിയ റെയ്ഡുകളിലും പരിശോധനകളിലുമാണ് 47 പേർ അറസ്റ്റിലായത്.

കട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ നവമാധ്യമങ്ങൾ വഴി പ്രചരിക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണങ്ങൾക്കൊടുവിലാണ് ഇത്രയും ആളുകളെ പിടികൂടാനായത്. 117 കേന്ദ്രങ്ങളിലാണ് റെയ്ഡ് നടന്നത് .