
ചെന്നൈ: ആറു വയസ്സുകാരനെ മദ്യം കുടിപ്പിച്ചതിന് ശേഷം ഫേസ്ബുക്കിൽ വീഡിയോ പങ്കുവച്ച സംഭവത്തിൽ കുട്ടിയുടെ പിതൃസഹോദരൻ അറസ്റ്റിൽ. തിരുച്ചിറപ്പള്ളി സ്വദേശി അജിത് കുമാർ ആണ് അറസ്റ്റിലായത്. പൊങ്കൽ ആഘോഷത്തിനിടെയാണ് സംഭവം.
കുട്ടിയെ മദ്യം കുടിപ്പിക്കുന്ന ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിക്കുകയായിരുന്നു. ഈ ദൃശ്യങ്ങൾ കണ്ട സമീപവാസിയാണ് പോലീസിൽ പരാതി നൽകിയത്. ബാല നീതി നിയമം, ഐടി ആക്ട് എന്നിവയിലെ വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ് ചെയ്തത്.