video
play-sharp-fill
ശിശുക്ഷേമ സമിതിയിൽ രണ്ടര വയസ്സുകാരിയോട് കൊടും ക്രൂരത: കിടക്കയിൽ മൂത്രമൊഴിച്ചതിന് കുട്ടിയുടെ ജനനേന്ദ്രിയത്തിൽ മുറിവേൽപ്പിച്ചു, സംഭവത്തിൽ 3 ആയമാർക്കെതിരെ പോക്സോ നിയമ പ്രകാരം പോലീസ് കേസെടുത്തു

ശിശുക്ഷേമ സമിതിയിൽ രണ്ടര വയസ്സുകാരിയോട് കൊടും ക്രൂരത: കിടക്കയിൽ മൂത്രമൊഴിച്ചതിന് കുട്ടിയുടെ ജനനേന്ദ്രിയത്തിൽ മുറിവേൽപ്പിച്ചു, സംഭവത്തിൽ 3 ആയമാർക്കെതിരെ പോക്സോ നിയമ പ്രകാരം പോലീസ് കേസെടുത്തു

 

തിരുവനന്തപുരം: രണ്ടര വയസുകാരിക്കെതിരെ കൊടും ക്രൂരത. തിരുവനന്തപുരം ശിശുക്ഷേമ സമിതിയിൽ രണ്ടര വയസ്സുകാരി കിടക്കയിൽ മൂത്രമൊഴിച്ചതിന് ജനനേന്ദ്രിയത്തിൽ മുറിവേൽപ്പിച്ചു. സംഭവത്തിൽ ആയമാരായ അജിത , മഹേശ്വരി, സിന്ധു എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.

 

കിടക്കയിൽ മൂത്രമൊഴിച്ചതനാണ് കുട്ടിയെ ഉപദ്രവിച്ചതെന്ന് ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി പോലീസിന് നൽകിയ പരാതിയിൽ ആരോപിക്കുന്നു. ആയമാർക്കെതിരെ പോക്സോ വകുപ്പ് ചുമത്തി പോലീസ് കേസെടുത്തു.

 

കുഞ്ഞിനെ ഉപദ്രവിച്ചതിനും ഉപദ്രവിച്ച കാര്യം മറച്ചു വച്ചതിനുമാണ് കേസ്. അജിത എന്ന ആയയാണ് കുഞ്ഞിനെ മുറിവേൽപ്പിച്ചത്. മറ്റ് രണ്ടുപേരും ഇക്കാര്യം അറിഞ്ഞിട്ടും മറച്ചുവെക്കുകയായിരുന്നു. മൂവരും ശിശുക്ഷേമ സമിതിയിലെ താൽക്കാലിക ജീവനക്കാരാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

കഴിഞ്ഞ ദിവസം കെയർ ടേക്കർ കുട്ടിയെ കുളിപ്പിക്കുന്നതിനിടയിലാണ് സ്വകാര്യ ഭാഗത്ത് നീറ്റൽ ഉണ്ടാവുകയും കുട്ടി കരയുകയും ചെയ്തത്. തുടർന്ന് വൈദ്യ പരിശോധനയിൽ കുട്ടിയുടെ ജനനേന്ദ്രിയത്തിൽ മുറിവേൽപ്പിച്ചതായി കണ്ടെത്തി. സംഭവത്തിൽ ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു.