
‘നോ കീ ഫോർ കിഡ്സ്’ എന്ന പ്രചാരണത്തിൻ്റെ ഭാഗമായി കുട്ടിഡ്രൈവർമാരെ പിടികൂടാൻ നടപടിക്കൊരുങ്ങി മോട്ടോർ വാഹനവകുപ്പ്. പ്രായപൂർത്തിയകാത്തവരുടെ ഡ്രൈവിങ് കുറ്റകരമാണെന്ന ബോധവത്കരണം കൂടി ഇതിലൂടെ ലക്ഷ്യമിടുന്നു.
എൻഫോഴ്സസ്മെന്റ് വിഭാഗത്തിന്റെ നേതൃത്വത്തിൽ കർശന പരിശോധനകൾ നടപ്പിലാക്കും. സമീപകാലത്ത് കാസർകോട് ഓട്ടോഡ്രൈവറുടെ മരണത്തിനിടയാക്കിയ അപകടമുണ്ടാക്കിയ വാഹനമോടിച്ചിരുന്നത് 16-കാരനാണെന്ന് കണ്ടെത്തിയിരുന്നു. ഈ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് പ്രത്യേക പരിശോധന നടത്തുന്നത്.
പ്രധാനമായും സ്കൂൾ പരിസരങ്ങൾ, പൊതുയിടങ്ങൾ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചായിരുക്കും പരിശോധന നടത്തുക. കണ്ടെത്തുന്നവർക്കെതിരേ ആദ്യഘട്ടത്തിൽ ബോധവത്കരിക്കും. വാഹനമോടിച്ച കുട്ടിയെയും ഒപ്പം രക്ഷിതാവിനെയും പ്രത്യേക ക്ലാസുകൾക്ക് ഇരുത്തും. എന്നാൽ ഇതിനുശേഷം വീണ്ടും പിടിക്കപ്പെട്ടാൽ ലൈസൻസ് ഇല്ലാതെ ഡ്രൈവ് ചെയ്തതിന് 10,000 രൂപ പിഴ, രക്ഷിതാവിനോ ഉടമയ്ക്കോ 25,000 രൂപ പിഴയും ഒരു വർഷം വരെ തടവും, വാഹനത്തിന്റെ രജിസ്ട്രേഷൻ റദ്ദാക്കൽ, ജുവനൈൽ നിയമപ്രകാരമുള്ള നടപടികൾ എന്നിവ നേരിടേണ്ടിവരുമെന്ന് മോട്ടോർ വാഹനവകുപ്പ് അധികൃതർ അറിയിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സാമൂഹികമാധ്യമങ്ങളിലൂടെ ബോധവത്കരണം, കുട്ടികൾക്ക് വാഹനം നൽകുന്നവരെക്കുറിച്ചുള്ള ഓൺലൈൻ അഭിപ്രായ സർവേ തുടങ്ങി വിവിധ പ്രവർത്തനങ്ങളും നടത്താനാണ് ലക്ഷ്യം.