
കൊച്ചി: പുഴയിൽ കുളിക്കാനിറങ്ങിയ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി മുങ്ങിമരിച്ചു. സ്കൂൾ വിട്ട ശേഷം കൂട്ടുകാരുമൊത്ത് അങ്കമാലി-മാഞ്ഞാലി തോട്ടില്‍ അയിരൂര്‍ ഉഴംകടവിന് സമീപമാണ് കുട്ടി കുളിക്കാനിറങ്ങിയത്. എന്നാൽ നീന്തൽ അറിയാത്തതിനാൽ പുഴയിലേക്ക് താഴ്ന്നു പോവുകയായിരുന്നു.
മറ്റ് കുട്ടികളുടെ കരച്ചില് കേട്ടെത്തിയ നാട്ടുകാര്‍ കുട്ടിയെ പുഴയിൽ നിന്നും എടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
എറണാകുളം കുന്നുകര തേയ്ക്കാനത്ത് ബൈജു ശിവൻ്റെ മകൻ ദേവസൂര്യ (14) ആണ് മരിച്ചത്. അങ്കമാലി കുറ്റിപ്പുഴ ക്രൈസ്റ്റ് രാജ് സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group



