
കണ്ണൂർ: ബയോപ്ലാന്റിന്റെ ടാങ്കിൽ വീണ് രണ്ട് വയസ്സുകാരിക്ക് ദാരുണാന്ത്യം. കൂത്തുപറമ്പിലെ വെളിച്ചെണ്ണ നിർമ്മാണ കമ്പനിയിലുണ്ടായ അപകടത്തിലാണ് രണ്ടു വയസുകാരി മരിച്ചത്. ഇന്ന് പുലർച്ചെയാണ് ഈ ദാരുണ സംഭവം നടന്നത്.
ജാർഖണ്ഡ് സ്വദേശിയായ ബെനഡിറ്റിന്റെ മകൾ അസ്മിതയാണ് മരിച്ചത്. കൂത്തുപറമ്പ് വലിയ വെളിച്ചത്തെ വെളിച്ചെണ്ണ നിർമ്മാണ കമ്പനിയിലെ ബയോപ്ലാന്റ് ടാങ്കില്‍ കുട്ടി അബദ്ധത്തില്‍ വീഴുകയായിരുന്നു. ടാങ്കില്‍ വീണ കുട്ടിയെ ഉടൻ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.


