സ്കൂളിലെ ഡാൻസ് പരിശീലനത്തിനിടെ തളർന്നുവീണു; ഒമ്പത് വയസ്സുകാരി മരിച്ചത് വിഷ പ്രാണിയുടെ കടിയേറ്റെന്ന് നിഗമനം; അന്വേഷണം ആരംഭിച്ച് പോലീസ്

Spread the love

നാമക്കൽ: തമിഴ്‌നാട്ടിലെ നാമക്കല്‍ ജില്ലയില്‍ വിഷ പ്രാണിയുടെ കടിയേറ്റതിനെത്തുടർന്ന് ചികിത്സയിലായിരുന്ന ഒമ്പത് വയസ്സുകാരി മരിച്ചു. സ്കൂളിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ഞായറാഴ്ച സ്കൂളിന് സമീപമുള്ള കല്യാണ മണ്ഡപത്തില്‍ നൃത്ത പരിശീലനം നടക്കുകയായിരുന്നു. ഇതിനിടെ കുട്ടി തളർന്നു വീഴുകയായിരുന്നു.

video
play-sharp-fill

തിരുച്ചെങ്കോട് കൗണ്ടംപാളയം സ്വദേശി എം. രക്ഷമിതയാണ് മരിച്ചത്. കുമാരമംഗലം പഞ്ചായത്ത് യൂണിയൻ പ്രൈമറി സ്കൂളിലെ വിദ്യാർത്ഥിനിയായിരുന്നു രക്ഷമിത.

തളർന്നുവീണ കുട്ടിയെ ഉടൻ തന്നെ അധ്യാപകർ തിരുച്ചെങ്കോട് ഗവണ്‍മെന്റ് ആശുപത്രിയില്‍ എത്തിച്ചു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം നില വഷളായതിനെത്തുടർന്ന് നാമക്കല്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അവിടെ ചികിത്സയിലിരിക്കെ തിങ്കളാഴ്ച മരണത്തിന് കീഴടങ്ങുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരിശീലനത്തിനിടെ ഏതെങ്കിലും വിഷകീടം കടിച്ചതാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ ഇളച്ചിപാളയം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.