
തിരുവനന്തപുരത്ത് ബന്ധുവിന്റെ കാര്‍ സൈക്കിളിലിടിച്ച് പത്താം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു
സ്വന്തം ലേഖകൻ
തിരുവനന്തപുരം: കാട്ടാക്കടയില്‍ ബന്ധുവിന്റെ കാര്‍ ഇടിച്ച് പത്താം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു. കാട്ടാക്കട പൂവച്ചല്‍ അരുണോദയത്തില്‍ അരുണ്‍കുമാര്‍ ദീപ ദമ്ബതികളുടെ മകൻ ആദി ശേഖര്‍ ആണ് മരിച്ചത്.കാട്ടാക്കട ചിന്മയ മിഷൻ സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ആദി ശേഖര്‍.
പുളിങ്കോട് ശ്രീ ഭദ്രകാളി ക്ഷേത്രത്തിന്റെ മുൻവശത്ത് വച്ചാണ് ബുധനാഴ്ച വൈകുന്നേരം 5 മണിയോടെ അപകടം.സൈക്കിള്‍ ചവിട്ടുകയായിരുന്ന ആദി ശേഖറിനെ പടിയന്നൂര്‍ ക്ഷേത്രത്തിന്റെ ഭാഗത്ത് നിന്ന് വന്ന കാര്‍ ഇടിക്കുകയായിരുന്നു. കുട്ടിയുടെ ബന്ധുവിന്റെ കാര്‍ ആണ് ഇടിച്ചത്.റോഡിലേക്ക് തെറിച്ചുവീണ ആദി ശേഖര്‍ തത്ക്ഷണം മരിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാട്ടാക്കട പോലിസ് സ്ഥലത്ത് എത്തി മേല്‍ നടപ്പടി സ്വീകരിച്ചു. ഇടിച്ച വാഹനം സ്ഥലത്ത് നിന്ന് മാറ്റി എങ്കിലും ഉടൻ കസ്റ്റഡിയില്‍ എടുക്കുമെന്ന് പോലിസ് പറഞ്ഞു.പൂവച്ചല്‍ സര്‍ക്കാര്‍ സ്കൂള്‍ അധ്യാപകനാണ് ആദി ശേഖറിന്റെ പിതാവ് അരുണ്‍ കുമാര്‍. സെക്രട്ടറിയേറ്റ് അസിസ്റ്റന്റാണ് അമ്മ ദീപ. സഹോദരി അഭി ലക്ഷ്മി.