
പത്തനംതിട്ട(അടൂർ): വീടുപണിക്ക് വേണ്ടി സൂക്ഷിച്ചിരുന്ന ജനൽ കട്ടിള ദേഹത്തുവീണ് ഒന്നാം ക്ലാസ് വിദ്യാർഥിക്ക് ദാരുണാന്ത്യം. ഞായറാഴ്ച രാവിലെ പത്തുമണിയോടെ ആയിരുന്നു സംഭവം.
അടൂർ ഏഴംകുളം അറുകാലിക്കൽ വെസ്റ്റ് ചരുവിള പുത്തൻവീട്ടിൽ തനൂജ് കുമാറിന്റേയും ആര്യയുടേയും മകൻ ദ്രുപത് തനൂജ്(7) ആണ് മരിച്ചത്.ഓമല്ലൂർ കെവിയിലെ ഒന്നാം ക്ലാസ് വിദ്യാർഥിയായിരുന്നു.
വീടുപണിക്കു വേണ്ടി സൂക്ഷിച്ചിരുന്ന ജനൽ കട്ടളയാണ് അബദ്ധത്തിൽ ദ്രുപതിന്റെ ശരീരത്തിലേക്ക് വീണത്. തലയ്ക്കാണ് പരിക്കേറ്റത്. അടൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group



