വഴിയോര ഭക്ഷണ വില്പനശാലയിൽ തിളയ്ക്കുന്ന കറിപ്പാത്രത്തിൽ വീണ് ഒന്നരവയസ്സുകാരിക്ക് ദാരുണാന്ത്യം

Spread the love

സോനഭദ്ര (യുപി); തിളയ്ക്കുന്ന കറിപ്പാത്രത്തിൽ വീണ് ഒന്നരവയസ്സുള്ള പെൺകുഞ്ഞ് മരിച്ചു. ഝാൻസി സ്വദേശിയായ ശൈലേന്ദ്രയും ഭാര്യയും ചേർന്നു നടത്തുന്ന വഴിയോര ഭക്ഷണ വിൽപനശാലയിലാണ് അപകടമുണ്ടായത്.

2 വർഷം മുൻപ് ഇവരുടെ 2 വയസ്സുള്ള മകളും സമാനമായ അപകടത്തിൽ മരിച്ചിരുന്നു. കുഞ്ഞിന്റെ മരണം പൊലീസിൽ അറിയിച്ചിരുന്നില്ല. അന്വേഷണത്തിൽ അപകടമാണെന്ന് വ്യക്തമായെന്നു പൊലീസ് പറഞ്ഞു.