വളര്‍ത്തുപൂച്ചയുടെ നഖം കൊണ്ട് ശരീരത്തില്‍ മുറിവേറ്റു; പതിനൊന്നുകാരിയുടെ മരണം പേവിഷബാധ മൂലമല്ലെന്ന് പരിശോധനാഫലം

Spread the love

പത്തനംതിട്ട: പത്തനംതിട്ട പന്തളത്തെ 11വയസ്സുകാരിയുടെ മരണം പേവിഷബാധ മൂലമല്ലെന്ന് പരിശോധന ഫലം. ചികിത്സയിലിരിക്കെയാണ് കഴിഞ്ഞ വ്യാഴാഴ്ച 11വയസുള്ള ഹന്ന ഫാത്തിമ മരിച്ചത്. മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്തിരുന്നില്ല.

video
play-sharp-fill

വളർത്തു പൂച്ചയുടെ നഖം കൊണ്ട് കുട്ടിക്ക് ശരീരത്തിൽ മുറിവേറ്റിരുന്നു. രണ്ട് ഡോസ് പ്രതിരോധ വാക്സിൻ സ്വീകരിച്ചിരുന്നു. ഇതേത്തുടർന്നാണ് ശാരീരിക പ്രയാസങ്ങൾ അനുഭവപ്പെട്ടത്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കേയായിരുന്നു മരണം. മരണ കാരണം കണ്ടെത്താൻ പെൺകുട്ടിയുടെ സ്രവ സാമ്പിളുകൾ ആരോഗ്യ വകുപ്പ് പരിശോധനക്കയച്ചു.