
ആനയെ കണ്ട് ഭയന്നോടിയ അച്ഛന്റെ കൈയില്‍ നിന്ന് വീണ് മൂന്നു വയസ്സുകാരന് ദാരുണാന്ത്യം
സ്വന്തം ലേഖകൻ
പാലക്കാട്: കാട്ടാനയെ കണ്ട് ഭയന്നോടുന്നതിനിടെ പിതാവിന്‍റെ കയ്യിൽ നിന്നും തെറിച്ചു വീണ് മൂന്നു വയസുകാരൻ മരിച്ചു. പെരിയ ചോലക്ക് സമീപം പുതുപ്പാടി കോളനിയിലെ രാമചന്ദ്രന്‍റെ മകൻ റനീഷ് (3) ആണ് മരിച്ചത്.
പിതാവിനും ഒപ്പമുണ്ടായിരുന്ന ഭാര്യാ സഹോദരിയായ പെണ്‍കുട്ടിക്കും പരിക്കേറ്റിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രി ഏഴരയോടെ ആനമട എസ്റ്റേറ്റിനു സമീപത്തെ മാരിയമ്മൻ ക്ഷേത്രത്തിനോടുത്ത് വച്ചായിരുന്നു സംഭവം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ആനമട എസ്റ്റേറ്റിലെ തൊഴിലാളിയാണ് രാമചന്ദ്രൻ. എസ്റ്റേറ്റിലെ ജോലി കഴിഞ്ഞ് മകനും ഭാര്യാ സഹോദരിയായ സരോജിനി(16)ക്കുമൊപ്പം വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് വഴിയിൽ കാട്ടാനയെ കണ്ടത്.
ഭയന്നു പോയ രാമചന്ദ്രന്‍ മകനെയുമെടുത്ത് ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ കുട്ടി കയ്യിൽ നിന്ന് തെറിച്ച് വീഴുകയായിരുന്നു. കല്ലിൽ തലയിടിച്ച് വീണ കുഞ്ഞിനെ നെന്മാറ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.