ശിശുക്ഷേമ സമിതിയില്‍ വീണ്ടും ശിശുമരണം; മരിച്ചത് അഞ്ചരമാസം പ്രായമുള്ള കുഞ്ഞ്; പാല്‍ തൊണ്ടയില്‍ കുടുങ്ങിയാണ് മരണമെന്ന് റിപ്പോര്‍ട്ട്

Spread the love

തിരുവനന്തപുരം: ശിശുക്ഷേമ സമിതിയില്‍ വീണ്ടും ശിശുമരണം.

അഞ്ചരമാസം പ്രായമുള്ള കുഞ്ഞാണ് ഇന്ന് രാവിലെ മരിച്ചത്.
പാല്‍ തൊണ്ടയില്‍ കുടുങ്ങി മരിച്ചുവെന്നാണ് പൊലീസ് റിപ്പോര്‍ട്ട്.

ശ്വാസംമുട്ടലിനെ തുടര്‍ന്നാണ് കുഞ്ഞിനെ എസ്.എ.ടി ആശുപത്രിയിലെത്തിച്ചത്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാവുകയുള്ളൂ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒരുമാസത്തിനിടെ ഇത് രണ്ടാം തവണയാണ് ശിശുക്ഷേമ സമിതിയില്‍ കുഞ്ഞ് മരിക്കുന്നത്. ഫെബ്രുവരി 28ന് ഒന്നരമാസം പ്രായമുള്ള കുഞ്ഞ് മരിച്ചിരുന്നു. അന്നും കുഞ്ഞ് എങ്ങനെയാണ് മരിച്ചതെന്ന കാര്യം അധികൃതര്‍ വ്യക്തമാക്കിയിരുന്നില്ല.

അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ശിശുക്ഷേമ സമിതിയില്‍ നിന്ന് സമീപത്തെ ലോഡ്ജിലേക്ക് കുട്ടികളെ മാറ്റി പാര്‍പ്പിച്ചിരിക്കുകയാണ്. എന്നാല്‍ ഈ ലോഡ്ജില്‍ കുഞ്ഞുങ്ങളെ താമസിപ്പിക്കാനുള്ള അടിസ്ഥാന സൗകര്യങ്ങളിലെന്നാണ് ആരോപണം.