
ചെന്നൈ: ഗോള്‍ പോസ്റ്റ് മറിഞ്ഞ് വീണ് മലയാളിയായ ഏഴു വയസുകാരന് ദാരുണാന്ത്യം. തിരുവല്ല സ്വദേശി രാജേഷ് പണിക്കരുടെയും ശ്രീലക്ഷ്മിയുടെയും മകൻ ആദ്വിക് ആണ് മരിച്ചത്. ചെന്നൈ ആവഡിയിലെ വ്യോമസേനയുടെ സ്റ്റാഫ് ക്വാര്‍ട്ടേഴ്സിൽ വെച്ചാണ് സംഭവം.
ക്വാര്‍ട്ടേഴ്സിൽ വൈകിട്ട് കളിക്കുന്നതിനിടെ കല്ലിൽ ചാരി നിര്‍ത്തിയ ഗോള്‍ പോസ്റ്റ് മറിഞ്ഞ് കുട്ടിയുടെ തലയിൽ വീഴുകയായിരുന്നു. അപകടം നടന്ന ഉടനെ ആദ്വികിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ചെന്നൈ ആവഡിയിൽ വ്യോമസേന ജീവനക്കാരനാണ് ആദ്വികിന്‍റെ അച്ഛൻ രാജേഷ്. ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് അദ്വിക്. സംസ്കാരം നാളെ രാവിലെ 11ന് തിരുവല്ലയിൽ നടക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


