
മംഗളൂരു: അച്ഛൻ വലിച്ചശേഷം ബാക്കിവച്ച ബീഡിക്കുറ്റി തൊണ്ടയില്‍ കുടുങ്ങി പത്ത് മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം.
കർണാടകയിലെ മംഗളൂരുവിലാണ് സംഭവം. യുവാവിന്റെ അശ്രദ്ധയാണ് പിഞ്ച് കുഞ്ഞിന്റെ ദാരുണാന്ത്യത്തിന് കാരണമായതെന്ന് കാട്ടി മാതാവ് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
ബിഹാറിലെ അദ്യാർ സ്വദേശികളായ ദമ്പതികളുടെ പത്ത് മാസം പ്രായമുള്ള അനീഷ് കുമാർ എന്ന ആണ്‍കുഞ്ഞാണ് മരിച്ചത്. അതിഥി തൊഴിലാളികളായ ദമ്പതികള്‍ മംഗളൂരുവിലാണ് താമസിച്ചിരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ജൂണ്‍ 14നായിരുന്നു സംഭവം. ഉച്ചയോടെ കുഞ്ഞ് അസ്വസ്ഥതകള്‍ കാണിച്ച് തുടങ്ങി. പിന്നാലെ ദമ്പതികള്‍ കുട്ടിയെ സമീപത്തുള്ള ആശുപത്രിയിലെത്തിച്ചു. ചികിത്സയില്‍ കഴിയുന്നതിനിടെ ജൂണ്‍ 15നാണ് കുട്ടി മരണപ്പെട്ടത്.