മാള കുഴൂരിൽ ആറുവയസുകാരനെ കുളത്തിൽ തള്ളിയിട്ട് കൊന്ന പ്രതിയെ തെളിവെടുപ്പിനായി എത്തിച്ചു.

Spread the love

മാള കുഴൂരിൽ ആറുവയസുകാരനെ കുളത്തിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസിൽ പ്രതിയെ തെളിവെടുപ്പിനായി എത്തിച്ചു.കുഴൂർ സ്വർണപ്പള്ളം സ്വദേശി ജോജോ (20)യെയാണ് തെളിവ്ടുപ്പിന് എത്തിച്ചത്.

video
play-sharp-fill

വ്യാഴാഴ്‌ച വൈകിട്ട് ആറോടെ കുട്ടിയെ കാണാതായതിനെത്തുടർന്നു നടത്തിയ തിരച്ചിലിലാണ് 9 മണിയോടെ മൃതദേഹം കുളത്തിൽ നിന്ന് കണ്ടെത്തിയത്.

പ്രതി കുട്ടിയെ കൂട്ടിക്കൊണ്ടു പോകുകയും. ഒഴിഞ്ഞ സ്ഥലത്തെത്തിയപ്പോൾ കുട്ടിയോട് മോശമായി പെരുമാറകയുമായിരുന്നെന്ന് റൂറൽ എസ്പി ബി കൃഷ്ണകുമാർ പറഞ്ഞു. ഇക്കാര്യം മാതാപിതാക്കളോട് പറയുമെന്ന് പറഞ്ഞപ്പോഴാണ് പ്രതി കുട്ടിയുടെ മൂക്കും വായും പൊത്തിപ്പിടിച്ച് ബലമായി കുളത്തിലേക്ക് തള്ളിയിട്ടത്. മരണം ഉറപ്പാക്കാനായി വെള്ളത്തിൽ മുക്കിപ്പിടിക്കുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വീടിനടുത്തുള്ള കുളത്തിലാണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ജോജോയ്ക്ക് മുമ്പ് ക്രിമിനൽ പശ്ചാത്തലമുണ്ടെന്നും ബോസ്റ്റൽ സ്കൂളിൽ (യുവജന നവീകരണ കേന്ദ്രം) കഴിഞ്ഞിട്ടുണ്ടെന്നും ജില്ലാ പൊലീസ് മേധാവി പറഞ്ഞു.

കുട്ടിയെ തിരയുന്നതിനിടെ, പ്രതിയും കുട്ടിയും നടന്നു പോകുന്ന സിസിടിവി ദൃശ്യം പൊലീസിന് ലഭിച്ചിരുന്നു. തുടർന്ന് പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോൾ കുട്ടി കുളത്തിലുള്ളതായി ഇയാൾ സമ്മതിക്കുകയായിരുന്നു.