play-sharp-fill
വീടിന് മുന്നിലുള്ള തോട്ടിൽ വീണ് ഒന്നേകാൽ വയസുള്ള കുഞ്ഞ് മരിച്ചു ; അപകടം നടന്ന ഉടന്‍ തന്നെ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല

വീടിന് മുന്നിലുള്ള തോട്ടിൽ വീണ് ഒന്നേകാൽ വയസുള്ള കുഞ്ഞ് മരിച്ചു ; അപകടം നടന്ന ഉടന്‍ തന്നെ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല

തൃശൂർ : ഒന്നേകാല്‍ വയസ്സുള്ള കുഞ്ഞ് തോട്ടില്‍ വീണ് മരിച്ചു. തൃപ്രയാര്‍ ബീച്ച്‌ സീതി വളവിന് തെക്ക് വശം സുല്‍ത്താൻ പള്ളിക്കടുത്തുള്ള ചക്കാലക്കല്‍ വീട്ടില്‍ ജിഹാസിന്റെ മകന്‍ മുഹമ്മദ് റയാനാണ് മരിച്ചത്.

ഇന്ന് രാവിലെ പതിനൊന്നരയോടെയായിരുന്നു സംഭവം. വീടിന് മുന്നിലുള്ള വെള്ളക്കെട്ടുള്ള തോട്ടിലാണ് കുട്ടി വീണത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.