മൂന്നുതവണ വിവാഹം ചെയ്തിട്ടും കുട്ടികളില്ലാത്തതിനാല്‍ ഭാര്യമാരെ ഉപേക്ഷിച്ചു; നാലാമത് വിവാഹം ചെയ്തത് 13കാരിയെ; പെണ്‍കുട്ടി ഗര്‍ഭിണിയായതോടെ യുവാവ് അറസ്റ്റിൽ

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കടലൂര്‍: ആദ്യം മൂന്ന് വിവാഹബന്ധം അതിൽ കുട്ടികളില്ലാതെ വന്നതോടെ 13 കാരിയെ കല്യാണം കഴിച്ച് ഗർഭിണിയാക്കി സർക്കാർ ബസ് ഡ്രൈവർ അറസ്റ്റിൽ.

ജയംകൊണ്ടം ബസ് ഡിപ്പോയിലെ ഡ്രൈവര്‍ പെരിയകറുക്കൈ സ്വദേശി ആര്‍. രാധാകൃഷ്ണന്‍ (40) ആണ് പോലീസ് അറസ്റ്റ് ചെയ്തത്. തമിഴ്നാട്ടിലെ അരിയലൂര്‍ ജില്ലയിലെ ജയംകൊണ്ടത്തുനടന്ന സംഭവം പെണ്‍കുട്ടി ഗര്‍ഭിണിയായതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിവാഹത്തിന് കൂട്ടുനിന്നതിന് പെണ്‍കുട്ടിയുടെ അമ്മ എന്നിവരെ ജയംകൊണ്ടം ഓള്‍ വുമന്‍ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. രാധാകൃഷ്ണന്റെ അമ്മ രുക്മിണിയെ അന്വേഷിച്ചുവരുകയാണെന്നും പോലീസ് അറിയിച്ചു. മുമ്പ് മൂന്നുതവണ വിവാഹം ചെയ്തിട്ടുള്ള രാധാകൃഷ്ണന്‍ കുട്ടികളില്ലാത്തതിനാല്‍ ഭാര്യമാരെ ഉപേക്ഷിച്ചിരുന്നുവെന്ന് പോലീസ് പറഞ്ഞു.

ഇതിനിടയിലാണ് കടലൂര്‍ സ്വദേശിനിയായ കുട്ടിയുടെ അമ്മയുമായി അടുപ്പത്തിലായത്. അങ്ങനെ അവരുടെ ഇളയമകളായ പതിമൂന്നുകാരിയുമായി രാധാകൃഷ്ണന്‍ വിവാഹം ഉറപ്പിച്ചു.

സ്‌കൂള്‍വിദ്യാര്‍ഥിനിയായ പെണ്‍കുട്ടിയുടെ എതിര്‍പ്പു വകവെക്കാതെ രാധാകൃഷ്ണന്റെയും പെണ്‍കുട്ടിയുടെയും അമ്മമാര്‍ ചേര്‍ന്ന് ക്ഷേത്രത്തില്‍വെച്ച് വിവാഹം നടത്തി. വൈകാതെ പെണ്‍കുട്ടി ഗര്‍ഭിണിയായി.

അതോടെ നാട്ടുകാരില്‍ ചിലര്‍ ജില്ലാ ശിശുക്ഷേമസമിതിയെ അറിയിച്ചു. സമിതി പ്രാഥമികാന്വേഷണം നടത്തിയശേഷം പോലീസില്‍ പരാതി നല്‍കി. പോക്സോ വകുപ്പുകള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പിടിയിലായവരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.