വീടിനുള്ളില്‍ ഉറങ്ങിക്കിടന്ന കുഞ്ഞിന്റെ സ്വർണ്ണ മാല കവര്‍ന്നു; അമ്മയുടെ വസ്ത്രം കീറി; യുവാവ് അറസ്റ്റില്‍

Spread the love

തിരുവനന്തപുരം: പൂന്തുറയില്‍ വീടിനുള്ളില്‍ അതിക്രമിച്ചുകയറി ഉറങ്ങിക്കിടന്ന കുഞ്ഞിന്റെ സ്വർണ്ണമാല കവരുകയും ഒപ്പമുണ്ടായിരുന്ന അമ്മയുടെ വസ്ത്രം കീറുകയും ചെയ്ത കേസില്‍ ഒരാള്‍ പിടിയില്‍.

മാണിക്യവിളാകം സ്വദേശി സുമിത് മോനെ (23) ആണ് പൂന്തുറ പോലീസ് അറസ്റ്റ് ചെയ്തത്.

യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പിടികൂടിയത്.
കഴിഞ്ഞ 15-ന് അർദ്ധരാത്രിയോടെയായിരുന്നു സംഭവം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉറങ്ങിക്കിടന്നിരുന്ന കുട്ടിയുടെ കഴുത്തില്‍ നിന്ന് ഏകദേശം ഒരു പവൻ തൂക്കമുള്ള സ്വർണ്ണമാല പൊട്ടിച്ചെടുത്ത ശേഷം, പ്രതി കൂടെയുണ്ടായിരുന്ന അമ്മയുടെ വസ്ത്രം കത്രിക ഉപയോഗിച്ച്‌ മുറിച്ചുമാറ്റി രക്ഷപ്പെടുകയായിരുന്നു.

ഉറക്കമുണർന്നപ്പോഴാണ് വസ്ത്രം കീറിയ നിലയില്‍ കണ്ടതെന്നും, തുടർന്ന് നടത്തിയ പരിശോധനയില്‍ കുഞ്ഞിന്റെ മാല നഷ്ടപ്പെട്ടതായും യുവതി തിരിച്ചറിഞ്ഞു. ഉടൻ തന്നെ പൂന്തുറ പോലീസില്‍ പരാതി നല്‍കി.

പരാതിയുടെ അടിസ്ഥാനത്തില്‍ പൂന്തുറ എസ്.എച്ച്‌.ഒയുടെ നേതൃത്വത്തില്‍ എസ്.ഐ.മാരായ വി. സുനില്‍, ശ്രീജേഷ്, നവീൻ ജോർജ്, സി.പി.ഒ.മാരായ ദീപക്, രാജേഷ്, സനല്‍, അനീഷ് എന്നിവരടങ്ങുന്ന സംഘം വിശദമായ അന്വേഷണം ആരംഭിച്ചു. ബീമാപള്ളി, മാണിക്യവിളാകം തുടങ്ങിയ സമീപപ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച്‌ നടത്തിയ പരിശോധനയിലാണ് പ്രതിയെ തിരിച്ചറിഞ്ഞതും അറസ്റ്റ് ചെയ്തതും.