
പ്രസവിച്ച് ദിവസങ്ങള്‍ കഴിയുന്നതിന് മുൻപ് നവജാത ശിശുവിനെ കൈമാറ്റം ചെയ്തു; അമ്മയ്‌ക്കെതിരെ കേസെടുത്ത് പോലീസ്
കൊച്ചി: പ്രസവിച്ച് ദിവസങ്ങള്‍ കഴിയുന്നതിന് മുൻപ് നവജാതശിശുവിനെ അനധികൃതമായി കൈമാറ്റം ചെയ്ത കേസില്‍ അമ്മയ്‌ക്കെതിരെ കേസെടുത്ത് പോലീസ്.
യുവതിയുടെ ബന്ധു മുഖാന്തരം കോയമ്പത്തൂർ സ്വദേശിക്കാണ് കുഞ്ഞിനെ കൈമാറിയത്. കുട്ടിയുടെ ആരോഗ്യവിവരം അന്വേഷിച്ചെത്തിയ ആരോഗ്യ പ്രവർത്തകരാണ് കുട്ടി അമ്മയോടൊപ്പം ഇല്ലാത്ത കാര്യം അറിയുന്നത്.
തുടർന്ന് ആരോഗ്യപ്രവർത്തകർ ഇക്കാര്യം പോലീസിനെ അറിയിക്കുകയായിരുന്നു. ഇതോടെയാണ് കുഞ്ഞിനെ അമ്മ അനധികൃതമായി കൈമാറിയ വിവരം പുറത്തറിയുന്നത്. തുടർന്ന് പോലീസ് പ്രാഥമിക അന്വേഷണത്തിന് ശേഷം യുവതിക്കെതിരെ കേസെടുക്കുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം കുട്ടിയെ നല്‍കിയത് പണം വാങ്ങിച്ചിട്ടല്ലെന്നും കോയമ്പത്തൂർ സ്വദേശിക്കാണ് കുട്ടിയെ നല്‍കിയതെന്നുമാണ് അമ്മ പോലീസിനോട് വ്യക്തമായിട്ടുള്ളത്. തിങ്കളാഴ്ച തന്നെ കുട്ടിയെ തിരികെ എത്തിക്കാൻ പോലീസ് നിർദ്ദേശം നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ 15-നാണ് തിരുവാണിയൂർ പഞ്ചായത്തില്‍ നിന്നുള്ള യുവതി തൃപ്പൂണിത്തുറ താലൂക്കാശുപത്രിയില്‍ പ്രസവിച്ചത്. എന്നാല്‍ 19ന് യുവതി പ്രസവിച്ച ആണ്‍കുട്ടിയെ അനധികൃതമായി മറ്റൊരാള്‍ക്ക് കൈമാറുകയായിരുന്നു.