video
play-sharp-fill

പ്ലേ സ്കൂളിൽ പോകാൻ മടി; മൂന്ന് വയസുകാരിക്ക് മുത്തശ്ശിയുടെ ക്രൂര മർദ്ദനം; കുട്ടി കരഞ്ഞു പറഞ്ഞിട്ടും വിട്ടില്ല ; ബാലാവകാശ നിയമ പ്രകാരം മുത്തശ്ശിക്കെതിരെ   കേസ്

പ്ലേ സ്കൂളിൽ പോകാൻ മടി; മൂന്ന് വയസുകാരിക്ക് മുത്തശ്ശിയുടെ ക്രൂര മർദ്ദനം; കുട്ടി കരഞ്ഞു പറഞ്ഞിട്ടും വിട്ടില്ല ; ബാലാവകാശ നിയമ പ്രകാരം മുത്തശ്ശിക്കെതിരെ കേസ്

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: പ്ലേ സ്കൂളിൽ പോകാൻ മടി കാണിച്ചതിന് മൂന്ന് വയസുകാരിക്ക് മുത്തശിയുടെ ക്രൂര മർദ്ദനം. തിരുവനന്തപുരം വർക്കല കല്ലുമലക്കുന്നിലാണ് സംഭവം.

പ്ലേ സ്കൂളിൽ പോകാതെ വാശി കാണിച്ചതിന് ഇടവഴിയിൽ വെച്ച് മുത്തശി കുഞ്ഞിനെ പൊതിരെ തല്ലുകയായിരുന്നു.തിങ്കളാഴ്ച രാവിലെ നടന്ന സംഭവത്തിന്റെ വീഡിയോ ദൃശ്യം പിന്നീട് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്ലേ സ്കൂളിലേക്കുള്ള വഴിയിൽ വെച്ച് കുട്ടിയെ മുത്തശി തല്ലുന്നതിന്റെ വീഡിയോ അയൽവാസിയായ യുവതിയാണ് മൊബൈലിൽ പകർത്തിയത്.

ദൃശ്യം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ നാട്ടുകാർ പിന്നീട് പൊലീസിൽ പരാതിപ്പെട്ടു. ബാലാവകാശ നിയമ പ്രകാരം മുത്തശ്ശിക്കെതിരെ പൊലീസ് കേസെടുത്തു.