പോസ്റ്ററില്‍ ചാരി നിന്നതിന് 14 വയസ്സുകാരനെ മര്‍ദ്ദിച്ച സംഭവം ; കേസ് പിന്‍വലിക്കാന്‍ ഭീഷണിപ്പെടുത്തിയതായി കുട്ടിയുടെ പിതാവ്
തിരുവനന്തപുരം : പോസ്റ്ററിൽ ചാരി നിന്നതിന് ബിജെപി പ്രവര്‍ത്തകന്‍ 14 വയസ്സുകാരനെ മര്‍ദ്ദിച്ച സംഭവത്തിൽ കേസ് പിന്‍വലിക്കാന്‍ ഭീഷണിപ്പെടുത്തിയതായി കുട്ടിയുടെ പിതാവ്. ഭീഷണിപ്പെടുത്തിയപ്പൊഴാണ് മാപ്പ് പറയാമെന്ന് സമ്മതിച്ചതെന്നും ഇതിന്റെ വീഡിയോ ദൃശ്യം പകര്‍ത്തിയതായും കുട്ടിയുടെ പിതാവ് പറഞ്ഞു.
സംഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. കഴിഞ്ഞ ദിവസമാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാജി ചന്ദ്രശേഖരന്റെ പോസ്റ്ററില്‍ ചാരി നിന്നുവെന്ന് ആരോപിച്ച് 14 വയസ്സുകാരനെ ക്രൂരമര്‍ദ്ദനത്തിന് ഇരയാക്കിയത്.
കുട്ടിക്ക് മര്‍ദ്ദനമേറ്റതിന് പിന്നാലെ കുട്ടിയുടെ അച്ഛന്‍ ബിജെപി കാലടി ഏരിയാ വൈസ് പ്രസിഡന്റ് സതീശനെതിരെ പോലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ ഇത് ഒത്തുതീര്‍പ്പ് ആവുകയാണ് ഉണ്ടായത്. തങ്ങളെ വാര്‍ഡ് കൗണ്‍സിലറും പ്രാദേശിക നേതാക്കളും ചേര്‍ന്ന് ഭീഷണിപ്പെടുത്തുകയും ഇതെ തുടര്‍ന്ന് മാപ്പ് എഴുതി നല്‍കാമെന്ന് സമ്മതിക്കുകയുമായിരുന്നു എന്ന് കുട്ടിയുടെ അച്ഛന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group