video
play-sharp-fill
തൊടുപുഴയിൽ   മർദ്ദനമേറ്റ ഏഴുവയസുകാരന്റെ നില അതീവ ഗുരുതരമായി തുടരുന്നു; ദ്രവ രൂപത്തിലുള്ള ഭക്ഷണം നൽകുന്നുണ്ട്

തൊടുപുഴയിൽ മർദ്ദനമേറ്റ ഏഴുവയസുകാരന്റെ നില അതീവ ഗുരുതരമായി തുടരുന്നു; ദ്രവ രൂപത്തിലുള്ള ഭക്ഷണം നൽകുന്നുണ്ട്

സ്വന്തംലേഖകൻ

കോട്ടയം : അമ്മയുടെ സുഹൃത്തിന്റെ ക്രൂര മർദ്ദനത്തിനിരയായി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഏഴ് വയസ്സുകാരന്‍റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. ട്യൂബ് വഴി ദ്രവരൂപത്തിലുള്ള ഭക്ഷണം നൽകുന്നുണ്ട്. എങ്കിലും, കുട്ടിയുടെ തലച്ചോറിലേക്കുള്ള രക്തയോട്ടം 90 ശതമാനവും നിലച്ച അവസ്ഥയിലാണ്. അതേസമയം, കോലഞ്ചേരിയിൽ എത്തുന്ന മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് രാവിലെ ആശുപത്രിയിലെത്തി കുട്ടിയെ കണ്ടേക്കും.
ശ്വാസകോശമടക്കമുള്ള ആന്തരീകാവയവങ്ങളും മർദ്ദനത്തിൽ തകർന്നിട്ടുണ്ടെന്നാണ് ഡോക്ടർമാർ പറയുന്നത്.  മസ്തിഷ്കത്തിന്‍റെ പ്രവർത്തനം പൂർണ്ണമായും നിലച്ച അവസ്ഥയിലാണ്. വെന്‍റിലേറ്റർ സഹായത്തോടെയാണ് കുട്ടിയുടെ ജീവൻ നിലനിർത്തുന്നത്. നിലവിലുള്ള ചികിത്സ തുടരാനാണ് മെഡിക്കൽ സംഘത്തിന്‍റെ നിർദ്ദേശം.
ഏഴ് വയസ്സുകാരനെ ക്രൂരമായ മർദ്ദിച്ചതിന് പുറമേ പ്രതി അരുൺ ലൈംഗിക അതിക്രമത്തിനും ഇരയാക്കിയെന്ന് കണ്ടെത്തിയിരുന്നു. കുട്ടിയെ പ്രതി അരുൺ പല തവണ ലൈംഗിക അതിക്രമത്തിന് ഇരയാക്കി. കുട്ടിയെ ചികിത്സിക്കുന്ന ഡോക്ടർമാരിൽ നിന്നാണ് ഇക്കാര്യം വ്യക്തമായത്. കുട്ടിയെ അരുൺ നിരന്തരം മർദ്ദിച്ചിരുന്നെന്ന് പൊലീസ് പറഞ്ഞു.