കുഞ്ഞുങ്ങളെ പ്രോത്സാഹിപ്പിച്ച് മിടുക്കരാക്കാം;മാറിനിൽക്കരുത്, ഒപ്പം ചേരാം;പേരന്റിങ് ഈസിയാക്കാൻ ചില ടിപ്സ്

Spread the love

മാതാപിതാക്കളുടെ സ്വപ്നങ്ങൾ കുഞ്ഞുങ്ങളിൽ അടിച്ച് ഏല്പിക്കരുത്.അവരുടെ ആഗ്രഹത്തിനൊത്ത് വളരട്ടെ.കുട്ടിയിൽ ഉറങ്ങുന്ന കഴിവുകളെ പുറത്തു കൊണ്ടുവരാന്‍ അച്ഛ നമ്മമാർ നടത്തുന്ന ശ്രമങ്ങൾ പലപ്പോഴും പാളിപ്പോവുന്നതായാണ് കണ്ടിട്ടുള്ളത്.

ഇതിന്റെ പ്രധാന കാരണം കുട്ടി ആദ്യം പ്രകടിപ്പിക്കുന്ന കഴിവുകളിൽ നിന്ന് അൽപം മുതിരുമ്പോൾ പിൻവലിയുന്നു എന്നതാണ്.

ഏതെങ്കിലും കലാ കായിക മേഖലയിലോ പഠന വിഷയത്തിലോ ഇഷ്ടം കാണിക്കുക, അതിലേക്കിറങ്ങി ചെല്ലാൻ ശ്രമിക്കുക, ആ രംഗത്തെ പ്രശസ്തരെ അനുകരിക്കുക….എന്നിവയാണ് കുട്ടിയുടെ ടാലന്റ് തീരുമാനിക്കാൻ സഹായിക്കുന്ന ആദ്യ ലക്ഷണങ്ങൾ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൂന്നു വയസ്സു മുതൽ ചില കുട്ടികൾ കഴിവുകൾ പ്രകടമാക്കിയെന്നു വരാം. ചിലർ ബാല്യത്തിന്റെ രണ്ടാം ഘട്ടമായ ആറുവയസ്സു മുതലാവും കഴിവുകൾ പ്രകടിപ്പിച്ചു തുടങ്ങുക.

പക്ഷേ. ഇവ യഥാർത്ഥത്തിൽ കുട്ടിയുടെ ടാലന്റ് തന്നെയാണോ എന്ന് മനസ്സിലാക്കിയ ശേഷം മാത്രം ശാസ്ത്രീയമായി പഠിക്കാൻ വിടുന്നതാണ് നല്ലത്.

മൂന്നു വയസ്സു മുതലാവും കുട്ടികൾ അവരുടെ കഴിവുകൾ പ്രകടമാക്കി തുടങ്ങുക. അപ്പോൾ മുതൽ തന്നെ കുഞ്ഞുങ്ങളെ നിരീക്ഷിച്ചു തുടങ്ങാം. പക്ഷേ, ‘ഇതാണ് കുട്ടിയുടെ കഴിവ് ‘ എന്ന് ഒരു തീരുമാനമെടുക്കാൻ തിടുക്കം കൂട്ടരുത്. കുട്ടി കളിക്കുമ്പോൾ പോലും നിരീക്ഷണമാകാം. കളി ചിലപ്പോൾ ചിലത് പഠിക്കാനുള്ള അവസരമാക്കുന്നുണ്ടാകാം. കുഞ്ഞുങ്ങൾ.

കുട്ടിയോട് ഒരുപാട് നേരം സംസാരിക്കുക. കുട്ടിയുടെ ഇഷ്ടാനിഷ്ടങ്ങൾ, താൽപര്യങ്ങൾ എന്നിവ മനസ്സിലാക്കാൻ ഇതു സഹായിക്കും. ഒരുപാട് സംസാരിക്കുമ്പോൾ സ്വാഭാവികമായും കുട്ടി തനിക്ക് ഇഷ്ടമുള്ള വിഷയത്തെക്കുറിച്ചോ മേഖലയെക്കുറിച്ചോ മനസ്സു തുറക്കും.

അടുത്തത് പരീക്ഷണഘട്ടമാണ്. കുട്ടിയുടെ യഥാർത്ഥ കഴിവുകൾ തന്നെയാണു കണ്ടെത്തിയതെന്ന് ഉറപ്പിക്കാൻ ചോദ്യാവലി ഉപയോഗിച്ച് ടെസ്റ്റ് ചെയ്യാം.

ഏറ്റവും താൽപര്യമുള്ള വിനോദം? ഇഷ്ടമുള്ള പാഠ്യവിഷയം ? കഥാപുസ്തകത്തിലെ ഏതുഭാഗം വായിക്കാനാണ് ഇഷ്ടം?

ടിവിയിൽ ഇഷ്ടപ്പെട്ട പരിപാടി എന്താണ്?ഇത്തരത്തിലുള്ള ചോദ്യങ്ങളായിരിക്ക ണം ചോദ്യാവലിയിൽ ഉൾപ്പെടുത്തേണ്ടത്. കുട്ടിയുടെ ഉത്തരങ്ങൾ വിലയിരുത്തി നമ്മുടെ കണ്ടെത്തലുകൾ ശരിയാണോ എന്ന് ഉറപ്പിക്കാം.

കുട്ടിയുടെ അഭിരുചി കണ്ടെത്തുന്നതിൽ എന്തെങ്കിലും ആശയക്കുഴപ്പങ്ങൾ തോന്നിയാൽ വിദഗ്ധ സഹായം തേടുകയുമാവാം.

ഏത് പ്രവൃത്തിയും മറ്റുള്ളവർ അംഗീകരിക്കണമെന്നും അഭിനന്ദിക്കണമെന്നുമുള്ള ആഗ്രഹം എല്ലാവരുടെയും ഉള്ളിലുണ്ട്. ‌ഈ ‌ആഗ്രഹം കുട്ടികളിലും വളര്‍ത്തിയെടുക്കണം. അഭിരുചി തൊട്ടറിഞ്ഞ് പ്രോത്സാഹനം വളരെ ബുദ്ധിപൂര്‍വം കൈകാര്യം ചെയ്യേണ്ടതാണ്.

പ്രോത്സാഹനം രണ്ടു രീതിയിലാണുള്ളത്. 1..ഇഷ്ടപ്പെട്ട മേഖലയിൽ മികവു പുലർത്താനായി കഠിനാധ്വാനം ചെയ്യാനുള്ള പ്രോത്സാഹനം.2.. നേട്ടങ്ങൾക്കായുള്ള പ്രോത്സാഹനം. ‌ആദ്യത്തേത് ഗുണകരമായ പ്രോത്സാഹനമാണ്. രണ്ടാമത്തേത് ദോഷകരവും.

കഠിനാധ്വാനം ചെയ്യാനുള്ള പ്രോത്സാഹനം കിട്ടുമ്പോൾ കുട്ടിയിലെ ആത്മവിശ്വാസം ഉയരുകയും അതുവഴി കു‍ട്ടി വിജയം ന‌േടുകയും ചെയ്യുന്നു, എന്നാൽ നേട്ടങ്ങൾ ലക്ഷ്യമിട്ട് കുട്ടിക്ക് കൊടുക്കുന്ന പ്രോത്സാഹനം ദോഷകരമായെ ബാധിക്കൂ. അവനിലെ സഹിഷ്ണുതാ മനോഭാവം ഇല്ലാതാകുന്നു.

കുട്ടികൾക്ക് സർഗവാസനയുള്ള കാര്യങ്ങൾ ചെയ്യാൻ കൂടുതൽ താൽപര്യമുള്ളതിനാൽ അതിന് നല്ല റിസൾട്ട് കിട്ടും. ഉദാഹരണമായി ക്രിക്കറ്റിൽ താൽപര്യം കാണിക്കുന്ന കുട്ടി അതേ താൽപര്യം ചിത്രരചനയിൽ കാണിച്ചുവെന്ന് വരില്ല.കാരണം നൈസർ‌ഗിക ‌ഗുണങ്ങളാണ് കുട്ടി എപ്പോഴും കൂ‍ടുതൽ പ്രകടിപ്പിക്കുക.

കുഞ്ഞുങ്ങൾ മികവ് കാണിക്കുന്ന മേഖലയിൽ കൂടുതല്‍ ‌അറിവ‌് നേ‍‍‍ടാനുള്ള സാഹചര്യം ഒരുക്കിക്കൊടുക്കുക. ‘ഷൈ ‘ ആയ കുട്ടികളെ കുറ്റപ്പെടുത്താതെ ചെയ്യുന്ന ചെറിയ കാര്യങ്ങൾ പോലും പരമാവധി അഭിനന്ദിക്കുക. ക്രമേണ നാണം മാറാനും ആത്മവിശ്വാസം വളരാനും ഈ പ്രോത്സാഹനത്തിനു കഴിയും

എന്റെ കുട്ടി ചെയ്യുന്നത് എല്ലാം മഹത്തരം എന്ന സമീപനം നല്ലതല്ല. ക്രിയേറ്റീവായ ക്രിട്ടിസിസം നടത്താം. എന്നാൽ കുട്ടിയിലെ കുറവുകൾ ചൂണ്ടിക്കാണിച്ച് കുറ്റപ്പെടുത്തുന്ന തരത്തിലേക്ക് ഇതു മാറരുത്.

മറ്റുള്ള കുട്ടികളുമായി താരതമ്യം ചെയ്യുന്നതിനേക്കാൾ ആരോഗ്യകരമാണ് കുട്ടിയുടെ ഇന്നലകളും ഇന്നും താരതമ്യം ചെയ്യുന്നത്. ‌ഓരോ ദിവസം കഴിയും തോറും എത്രത്തോളം പുരോഗതിയുണ്ടെന്ന് മനസ്സിലാക്കാൻ ഇത്തരം താരതമ്യത്തിനേ കഴിയൂ.

ആത്മവിശ്വാസവും പരിശ്രമവും

കുട്ടികളിലെ കഴിവുകൾ കണ്ടെത്തിക്കഴിഞ്ഞാൽ അവരിലെ ആത്മവിശ്വാസം ഉയർത്തിക്കൊണ്ടു വരേണ്ട ചുമതല കൂടിയുണ്ട്. സ്വന്തം കഴിവില്‍ വിശ്വാസമില്ലാത്തവർക്ക് ഒരിക്കലും തിളക്കമുള്ള വിജയങ്ങൾ സ്വന്തമാക്കാൻ കഴിയില്ലെന്ന് കുട്ടിയെ ബോധ്യപ്പെടുത്തുക. ലോകത്തിൽ പൂർണരായവർ ആരുമില്ലെന്ന് മനസ്സിലാക്കിക്കൊടുത്താൽ പരാജയങ്ങളിൽ മനസ്സു തളരാതെ വീണ്ടും വീണ്ടും പരിശ്രമക്കാൻ കുട്ടി തയാറാവും.

ടാലന്റ് തിരിച്ചറിഞ്ഞ് കഴിഞ്ഞാൽ പരിശീലനത്തിലൂടെ ആ കഴിവിനെ മികവുറ്റതാക്കണം. നൈസര്‍ഗിക ഗുണവും താൽപര്യവുമുള്ള കാര്യങ്ങൾ പഠിക്കാൻ കുട്ടിയുടെ സഹകരണവും ഉണ്ടാവും.

ശാസ്ത്രീയ പഠനത്തിന് പറ്റിയ പ്രായം ആറുവയസ്സു മുതലാണെങ്കിലും കുട്ടിക്ക് താൽപര്യമുണ്ടെങ്കിൽ പഠനം നേരത്തേ തുടങ്ങാം. കൃത്യമായും ചിട്ടയായും പരിശീലനം നൽകണം. എന്നാൽ ഇത് പീഡനമാവുകയുമരുത്.

പ്രോത്സാഹനം നല്‍കുമ്പോൾ പലപ്പോഴും നമ്മൾ മുൻവിധിയോടെ സംസാരിക്കാനിടയുണ്ട്. ഇതാ‌യിരിക്കും ഭാവിയിൽ കുട്ടി‌യുടെ കരിയർ എന്ന ഭാവം ഉണ്ടാവരുത്. കരിയർ തിരഞ്ഞെടുക്കുവാനുള്ള സ്വാതന്ത്ര്യം അവർക്കുതന്നെയാണ്. നമ്മൾ ചൂണ്ടുപലകകൾ മാത്രമാണ്.

അറിയൂ, നിങ്ങളുടെ കുട്ടി ഏത് വിഭാഗമെന്ന്

കുട്ടികളുടെ കഴിവുകളെ പല രീതിയിൽ‌ തരം തിരിച്ചിട്ടുണ്ട്. ഇവയിൽ ഏതു വിഭാഗത്തില്‍ ഉൾപ്പെടുന്നുവെന്ന് കണ്ടെത്തുന്നത് അവരെ കൂടുതൽ മിടുക്കരാക്കാന്‍ സഹായിക്കും

1..ലിങ്ക്വിസ്റ്റിക്ക് ഇന്റലിജൻസ്-ഭാഷ കൈകാര്യം ചെയ്യാനുള്ള കഴിവാണ് ഈ വിഭാഗ‍ത്തിൽ വരുന്നത്. ഇവർ എഴുത്തിലും ‌വായനയിലും ഇഷ്ടം കുടുതൽ കാണിക്കും.

2..ലോജിക്കൽ മാത്തമാറ്റിക്കല്‍ ‌ഇന്റലിജൻസ്- യുക്തിയോടെ ഗണിതം ഉപയോഗിക്കുന്നതിനുള്ള കഴിവാണിത്. ഗണിതശാസ്ത്രത്തിൽ മികവ് പുലർത്തുന്നവർ ഈ വിഭാ‍ഗത്തിൽ വരും.

3..മ്യൂസിക്കൽ ഇന്റലിജൻസ്-സംഗീത്തോടുള്ള താല്‍പര്യം, പാടാനുള്ള കഴിവ്, ആസ്വദിക്കാനുള്ള കഴിവ്, സംഗീതോപകരണങ്ങള്‍ കൈകാര്യം ചെയ്യാ‍നുള്ള കഴിവ് ഇവ പ്രകടമാക്കുന്നവർക്ക് മ്യൂസിക്കൽ ഇന്റലിജൻസ് ഉണ്ടാവും.

4..സ്പേഷ്യൽ ഇന്റലിജൻസ്-ചുറ്റുപാടിൽ നിന്ന് മനസ്സിലാക്കുന്നതോ സങ്കൽപത്തിൽ രൂപം കൊള്ളുന്നതോ ആയ ചിത്രങ്ങളെ പേപ്പറിൽ വരച്ചെടുക്കുക, ശിലയിൽ കൊത്തിയെടുക്കുക. ക്ലേ മോഡലിങ് ചെയ്യുക.. ഇവരെ സ്പേഷ്യൽ ഇന്റലിജൻസ് വിഭാഗത്തില്‍ പെടുത്താം.

5..ബോഡി കൈനസ്തെറ്റിക് ഇന്റലിജൻസ്- മെയ് വഴക്കത്തിലൂടെ ശാരീരിക ചലനങ്ങളെ വരുതിയിലാക്കാനുള്ള കഴിവ്. നര്‍ത്തകർ, സ്പോർട്സുകാർ ഇവർ ഈ ഗണത്തിൽപെടും.

6..ഇൻട്രാപേഴ്സണൽ ഇന്റലിജൻസ്-ചിന്ത‌കളും വികാരങ്ങളും തിരിച്ചറിയുകയും അതിനെ കഥ, നോവൽ, കവിത ഇവയായി പുനരാവിഷ്കരിക്കുകയും ചെയ്യുന്നവർ.