video
play-sharp-fill

ഭിന്നശേഷിക്കാരനായ ആറാം ക്ലാസ് വിദ്യാർഥിയെ ലൈംഗികചൂഷണത്തിന് ഇരയാക്കി ; കേസിൽ സ്കൂൾ മേട്രന് 18 വർഷം കഠിന തടവും പിഴയും

ഭിന്നശേഷിക്കാരനായ ആറാം ക്ലാസ് വിദ്യാർഥിയെ ലൈംഗികചൂഷണത്തിന് ഇരയാക്കി ; കേസിൽ സ്കൂൾ മേട്രന് 18 വർഷം കഠിന തടവും പിഴയും

Spread the love

തിരുവനന്തപുരം ; ഭിന്നശേഷിക്കാരനായ ആറാം ക്ലാസ് വിദ്യാർഥിയെ പീഡിപ്പിച്ച കേസിൽ സ്കൂൾ മേട്രനായ ജീൻ ജാക്സന് 18 വർഷം കഠിന തടവും 30,000 രൂപ പിഴയും. തിരുവനന്തപുരം അതിവേഗ സ്പെഷ്ൽ കോടതിയുടേതാണ് വിധി. പിഴ അടച്ചില്ലെങ്കിൽ 6 മാസം കൂടുതൽ തടവ് അനുഭവിക്കണം.

2019 സെപ്റ്റംബർ 5നാണ് സംഭവം. പ്രതി ഹോസ്റ്റലിൽ താമസിച്ചിരുന്ന ആറാം ക്ലാസ് വിദ്യാർഥിയെ ലൈംഗികചൂഷണത്തിന് ഇരയാക്കി എന്നാണ് പ്രോസിക്യൂഷൻ കേസ്. മറ്റൊരു കുട്ടി ഇതു കണ്ടിരുന്നു. രണ്ടു കുട്ടികളെയും പ്രതി ഭീഷണിപ്പെടുത്തി. എന്നാൽ പിന്നീട് വിവരമറിഞ്ഞ മറ്റു കുട്ടികൾ അധ്യാപകരോട് പറഞ്ഞപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്.

രണ്ട് കുട്ടികളെയും ആംഗ്യഭാഷാ പരിഭാഷകന്റെ സഹായത്തോടെയാണ് കോടതിയിൽ വിസ്തരിച്ചത്. ഇരു കുട്ടികളും പീഡനം നടന്നതായി കോടതിയെ അറിയിച്ചു. പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ആർ.എസ് വിജയ് മോഹൻ ഹാജരായി. മ്യൂസിയം എസ്ഐമാരായിരുന്ന പി.ഹരിലാൽ, ശ്യാംലാൽ.ജെ.നായർ, ജിജുകുമാർ എന്നിവരാണ് കേസ് അന്വേഷിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group