
കൊല്ലം: കൊല്ലം കടയ്ക്കലിൽ ഒമ്പതാം ക്ലാസുകാരി പ്രസവിച്ചു. സംഭവത്തിൽ കുട്ടിയുടെ അമ്മയുടെ ഒപ്പം താമസിക്കുന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു.
കുട്ടിയെ ബന്ധുക്കള്‍ തിരുവനന്തപുരത്തെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരുന്നത്. ആശുപത്രിയില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്തു.
കണ്ണൂര്‍ സ്വദേശിയായ പ്രതി വാഗമണ്ണിലെ ഒരു ഹോട്ടല്‍ ജീവനക്കാരനാണ്. അമ്മയുടെ ആദ്യ ഭര്‍ത്താവ് മരിച്ചതിനെ തുടര്‍ന്ന് രണ്ടാമത് വിവാഹം കഴിച്ചിരുന്നു. ആ ബന്ധത്തിലാണ് ഈ പെണ്‍കുട്ടി ജനിക്കുന്നത്. തുടര്‍ന്ന് രണ്ടാം ഭര്‍ത്താവും മരിച്ചതോടെ രണ്ട് വര്‍ഷമായി പ്രതി പെണ്‍കുട്ടിയുടെ മാതാവിനൊപ്പം ആണ് താമസം. അമ്മ ഹോം നഴ്സായി ജോലി ചെയ്യുകയാണ്. അതിനാല്‍, അമ്മ മിക്ക ദിവസങ്ങളിലും വീട്ടിലുണ്ടാകാറില്ല. ഈ അവസരം മുതലെടുത്താണ് പ്രതി പെണ്‍കുട്ടിയെ പീഡിപ്പിച്ചിരുന്നത്. വാഗമണ്ണില്‍ നിന്ന് പിടിയിലായ പ്രതിയെ കടയ്ക്കല്‍ പൊലീസിന് കൈമാറും.

Whatsapp Group 1 | Whatsapp Group 2 |Telegram Group