video
play-sharp-fill

കേരളം പിഞ്ചു കുട്ടികളുടെ കുരുതിക്കളമാകുന്നു: ഒന്നും മിണ്ടാതെ ഉരിയാടാതെ സാംസ്‌കാരിക നായകർ: കുട്ടികളോടുള്ള ക്രൂതരയിൽ കേരളം ഒന്നാമത് എത്തുമോ..?

കേരളം പിഞ്ചു കുട്ടികളുടെ കുരുതിക്കളമാകുന്നു: ഒന്നും മിണ്ടാതെ ഉരിയാടാതെ സാംസ്‌കാരിക നായകർ: കുട്ടികളോടുള്ള ക്രൂതരയിൽ കേരളം ഒന്നാമത് എത്തുമോ..?

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: നമ്മുടെ കുട്ടികൾ വീടുകളിൽ സുരക്ഷിതരാണോ എന്ന ചോദ്യം സംസ്ഥാനത്ത് വീണ്ടും വീണ്ടും ഉയരുന്നു. തൊടുപുഴയിൽ ഏഴു വയസുകാരനു പിന്നാലെ ആലുവയിലെ മൂന്നു വയസുകാരൻ കൂടി കൊല്ലപ്പെട്ടപ്പോഴാണ് കേരളത്തിലെ കുട്ടികളുടെ ജീവനും സുരക്ഷിതത്വവും വീണ്ടും ചോദ്യം ചെയ്യപ്പെടുന്നത്. കുട്ടികൾ അതിക്രൂരമായി കൊല്ലപ്പെടുമ്പോഴും സംസ്ഥാനത്തെ ആസ്ഥാന സാംസ്‌കാരിക നായകർ സമ്പൂർണ മൗനത്തിലാണ്.
രണ്ടാഴ്ച മുൻപ് തൊടുപുഴയിൽ രണ്ടാനച്ഛനായ കോബ്രാ അരുണിന്റെ ആക്രമണത്തിലാണ് ഏഴുവയസുകാരൻ കൊല്ലപ്പെട്ടത്. ഇതിനു പിന്നാലെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധവും സോഷ്യൽ മീഡിയ ട്രോളുകളും സജീമായിരുന്നു. എന്നാൽ, ഈ വിഷയത്തിൽ സാംസ്‌കാരിക നായകർ ആരും തന്നെ ഒരുക്ഷരം മിണ്ടിയില്ല. ഉത്തരേന്ത്യയിൽ പശുവിന്റെ പേരിൽ നടക്കുന്ന ആക്രമണങ്ങളിൽ പോലും പ്രതികരിക്കുന്ന സാംസ്‌കാരിക നായകർ പക്ഷേ കേരളത്തിൽ കുട്ടികൾക്കെതിരെ നടക്കുന്ന ആക്രമണങ്ങളിൽ മൗനം പാലിക്കുകയാണ്.
ഏറ്റവും ഒടുവിൽ ആലുവയിൽ മൂന്നു വയസുകാരനായ ഇതര സംസ്ഥാന തൊഴിലാളിയുടെ മകൻ ക്രൂരമായി കൊലചെയ്യപ്പെട്ടപ്പോഴും ഇതേ സാംസ്‌കാരിക നായകർക്ക് കട്ട മൗനമാണ്. അമ്മയുടെ മർദനമേറ്റ് പിഞ്ചു കുട്ടി മരിച്ചപ്പോഴാണ് സാംസ്‌കാരിക നായകർ തങ്ങളുടെ മൗനം തുടരുന്നത്. കേരളത്തിലെ നിലവിലെ സ്ഥിതിയിൽ കുട്ടികൾക്കെതിരായ അതിക്രമങ്ങൾ വർധിച്ചു വരികയാണ്. ലൈംഗിക അതിക്രമങ്ങളേക്കാൾ ഉപരിയായി ഇത്തരം ക്രൂരമായ ആക്രമണങ്ങളാണ് വർധിക്കുന്നത്. ഇതിനെ ആശങ്കയോടെയാണ് സമൂഹം കാണുന്നത്. ഈ സാഹചര്യത്തിലാണ് സാംസ്‌കാരിക നായകരുടെ മൗനം വിമർശനത്തിന് ഇടയാക്കുന്നത്.