video
play-sharp-fill
പതിമൂന്നുകാരിയെ പീഡിപ്പിച്ചു ; പിതാവ് അറസ്റ്റിൽ

പതിമൂന്നുകാരിയെ പീഡിപ്പിച്ചു ; പിതാവ് അറസ്റ്റിൽ

 

സ്വന്തം ലേഖകൻ

കൊല്ലം : കടയ്ക്കലിൽ അച്ഛൻ മകളെ പീഡിപ്പിച്ചു. ആറാം ക്ലാസ് വിദ്യാർഥിയായ മകളെയാണ് ഇയാൾ പീഡനത്തിനിരയാക്കിയത്.

കഴിഞ്ഞ ദിവസം കുട്ടിയുടെ മാതാവ് പുറത്തു പോയസമയത്ത് കുട്ടി വീട്ടിൽ തനിച്ചായിരുന്നു. മദ്യപിച്ചെത്തിയ പിതാവ് കുട്ടിയെ കടന്നുപിടിക്കുകയും പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു. കുട്ടി കുതറി മാറുകയും മറ്റൊരു മുറിയിൽ കയറി വാതിൽ അടക്കുകയും ചെയ്തു. മടങ്ങി എത്തിയ അമ്മയെ കുട്ടി വിവരം ധരിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അമ്മ കടയ്ക്കൽ പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയതിനെ തുടർന്ന് പോലീസ് കേസെടുത്തു. കുട്ടി മജിസ്ട്രേറ്റിന് മുന്നിൽ രഹസ്യമൊഴി നൽകി.ഇതേതുടർന്ന് പോലീസ് പിതാവിനെ അറസ്റ്റ് ചെയ്തു.

ഇയാൾ മറ്റ് ചില കേസുകളിൽ പ്രതിയാണെന്നു പോലീസ് പറഞ്ഞു. നിലവിൽ കെഎസ്ആർടിസിയിലെ എംപാനൽ ഡ്രൈവർ ആണ്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Tags :