അറബിക് കോളേജ് ഹോസ്റ്റലിൽ പതിമൂന്നുകാരൻ പീഡനത്തിനിരയായ സംഭവം: കോളേജ് വൈസ് പ്രിൻസിപ്പൽ ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ

Spread the love

തിരുവനന്തപുരം: അറബിക് കോളേജ് ഹോസ്റ്റലിൽ പതിമൂന്നുകാരൻ പീഡിപ്പിക്കപ്പെട്ട സംഭവത്തിൽ കോളേജിലെ വൈസ് പ്രിൻസിപ്പൽ അടക്കം മൂന്നുപേരെ കല്ലമ്പലം പോലീസ് അറസ്റ്റുചെയ്തു.

വിദ്യാർത്ഥികളായ കിളിമാനൂർ തട്ടത്തുമല സ്വദേശി ഷെമീർ(24), കല്ലമ്പലം തോട്ടയ്ക്കാട് സ്വദേശി മുഹ്‌സിൻ(22), കടുവയിൽ അറബിക് കോളേജ് വൈസ് പ്രിൻസിപ്പൽ കല്ലമ്പലം സ്വദേശി റഫീഖ്(54) എന്നിവരാണ് അറസ്റ്റിലായത്.

കല്ലമ്പലത്തിനു സമീപം പ്രവർത്തിക്കുന്ന അറബിക് കോളേജ് ഹോസ്റ്റലിൽ താമസിച്ചിരുന്ന വിദ്യാർത്ഥിയാണ് പീഡനത്തിനിരയായത്. ഷെമീർ, മുഹ്‌സിൻ എന്നിവർ ചേർന്നാണ് കുട്ടിയെ ഉപദ്രവിച്ചത്. സംഭവമറിഞ്ഞിട്ടും പോലീസിൽ അറിയിക്കാതിരുന്നതാണ് വൈസ് പ്രിൻസിപ്പലായ റഫീഖിന്റെ മേൽ ചുമത്തിയിട്ടുള്ള കുറ്റം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഹോസ്റ്റലിൽനിന്നു വീട്ടിലെത്തിയ കുട്ടി വീട്ടുകാരോട് പീഡനവിവരം പറഞ്ഞതിനെത്തുടർന്ന് രക്ഷിതാക്കൾ പോലീസിൽ പരാതി നൽകി. കുട്ടിയിൽനിന്ന് മൊഴിയെടുത്ത പോലീസ് കേസെടുക്കുകയും പ്രതികളെ അറസ്റ്റുചെയ്യുകയുമായിരുന്നു.