video
play-sharp-fill
ഏഴു വയസ്സുള്ള മകനെതിരെ മോഷണ ആരോപണം; കുട്ടിയെ തടിക്കഷ്ണത്തില്‍ കെട്ടിയിട്ടു; തേനീച്ചകളെ ആകര്‍ഷിക്കാനായി മുഖത്ത് തേന്‍ ഒഴിച്ചു; അനങ്ങാന്‍ പോലും കഴിയാതെ തേനീച്ചകളുടെ ആക്രമണം ഏല്‍ക്കേണ്ടി വന്ന കുട്ടിയുടെ നില ഗുരുതരം; പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു

ഏഴു വയസ്സുള്ള മകനെതിരെ മോഷണ ആരോപണം; കുട്ടിയെ തടിക്കഷ്ണത്തില്‍ കെട്ടിയിട്ടു; തേനീച്ചകളെ ആകര്‍ഷിക്കാനായി മുഖത്ത് തേന്‍ ഒഴിച്ചു; അനങ്ങാന്‍ പോലും കഴിയാതെ തേനീച്ചകളുടെ ആക്രമണം ഏല്‍ക്കേണ്ടി വന്ന കുട്ടിയുടെ നില ഗുരുതരം; പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു

സ്വന്തം ലേഖകന്‍

കെയ്റോ: മകന്‍ മോഷ്ടിച്ചെന്ന അയല്‍ക്കാരന്റെ ആരോപണത്തെ തുടര്‍ന്ന് സ്‌കൂള്‍ വിദ്യാര്‍ഥിയായ മകനെ തടിക്കഷണത്തില്‍ കെട്ടിയിട്ട് തേനീച്ചകളെ ആകര്‍ഷിക്കാനായി മുഖത്ത് തേന്‍ ഒഴിച്ചു കൊടുത്ത് പിതാവ്.

ഏഴ് വയസ് മാത്രമുള്ള ആണ്‍കുട്ടിയുടെ മുഖത്ത് തേനീച്ചക്കൂട്ടം പൊതിയുന്ന ചിത്രം സമൂഹമാധ്യമങ്ങളില്‍ ഇതിനോടകം വൈറലായി. കൈകള്‍ പുറകില്‍ കെട്ടി, അനങ്ങാന്‍ പോലും കഴിയാത്ത വിധം തേനീച്ചകളുടെ ആക്രമണം ഏല്‍ക്കേണ്ടി വന്നിരിക്കുകയാണ് ഏഴ് വയസുകാരന്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദേഷ്യമടങ്ങാത്ത പിതാവ് മകനെ വീടിന്റെ മേല്‍ക്കൂരയില്‍ കൊണ്ട് പോയി ഇരുത്തിയെന്നും അവിടെ വച്ച് ശരീരമാസകലം കൊതുകുകളും തേനീച്ചകളും അവനെ കടിച്ചുവെന്നും കുട്ടിയുടെ അമ്മ പറഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്. സംഭവത്തില്‍ 34 -കാരനായ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവസമയത്ത് അമ്മ എടുത്ത മകന്റെ ചിത്രം ഇപ്പോള്‍ പിതാവിനെതിരെയുള്ള തെളിവായി പൊലീസ് എടുത്തിരിക്കുകയാണ്.

ഭര്‍ത്താവ് അവരെ ആവര്‍ത്തിച്ച് മര്‍ദിക്കുമായിരുന്നു എന്നും കുട്ടിയെ നിരന്തരം പീഡിപ്പിക്കുമെന്നും ആ സ്ത്രീ അവകാശപ്പെട്ടു. പലപ്പോഴും അമ്മയ്ക്കും മകനും ആഹാരവും, വെള്ളവും അയാള്‍ നിഷേധിച്ചുവെന്നും ആരോപണമുണ്ട്.

സംഭവസ്ഥലത്ത് എത്തിയ ഉദ്യോഗസ്ഥര്‍ കുട്ടിയെ ദാരുണമായ അവസ്ഥയില്‍ കണ്ടതോടെ ആശുപത്രിയില്‍ എത്തിക്കുകയും എത്രത്തോളം പരിക്കേറ്റിട്ടുണ്ട് എന്ന് രേഖപ്പെടുത്തുകയും ചെയ്തു.

ശിക്ഷ എന്ന പരിധി വിട്ട് പീഡനം എന്ന നിലയിലേയ്ക്ക് ചെന്നെത്തിയിരിക്കുകയാണ് സംഭവം. മദ്യത്തിന്റെയും മയക്ക് മരുന്നിന്റെയും സ്വാധീനത്തിലോ മാനസിക ബലഹീനതകളുടെ പുറത്തോ കാട്ടിക്കൂട്ടുന്ന ഇത്തരം ക്രൂരതകള്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ഇരമ്പുകയാണ്.