മുത്തശ്ശിയോട് വികൃതി കാണിച്ചു; കൊല്ലത്ത്‌ എട്ടുവയസ്സുകാരനെ രണ്ടാനച്ഛൻ തേപ്പുപെട്ടി കൊണ്ട് പൊള്ളലേൽപ്പിച്ചു

Spread the love

കൊല്ലം : കൊല്ലം തെക്കുംഭാഗത്ത് മൂന്നാം ക്ലാസുകാരനെ രണ്ടാനച്ഛൻ പൊള്ളലേല്‍പ്പിച്ചു. എട്ടു വയസ്സുകാരനെ  തേപ്പുപെട്ടി വച്ചാണ് രണ്ടാനച്ഛൻ പൊള്ളലേല്‍പ്പിച്ചത്. തുടർന്ന് അച്ഛനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

കുട്ടിയുടെ അമ്മ വിദേശത്ത് ജോലി ചെയ്യുകയാണ്. മുത്തശ്ശിക്കും രണ്ടാനച്ഛനുമൊപ്പമാണ് കുട്ടി താമസിക്കുന്നത്. മുത്തശ്ശിയെ വികൃതി കാണിക്കുന്നതിനിടെ കുട്ടിയെ പൊള്ളിച്ചുവെന്നാണ് രണ്ടാനച്ഛൻ്റെ മൊഴിയിലുള്ളത്. മറ്റേതെങ്കിലും കാരണമുണ്ടോ എന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്. വിഷയത്തില്‍ സിഡബ്ല്യുസിയും ഇടപെട്ടിട്ടുണ്ട്. കുട്ടിയുടെ സുരക്ഷ കണക്കിലെടുത്ത് സിഡബ്ല്യുസിയേക്ക് മാറ്റാനും സാധ്യതയുണ്ട്.

ആലപ്പുഴ നൂറനാട് കുട്ടിക്ക് നേരെ സ്വന്തം പിതാവിന്റെയും രണ്ടാനമ്മയുടെയും  ആക്രമണമുണ്ടായതിന്റെ പിന്നാലെയാണ് ഈ തുടർസംഭവവും.. .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group