video
play-sharp-fill
വീട്ടിൽ വികൃതി കാണിച്ചതിന് 5 വയസ്സുകാരന്റെ  ജനനേന്ദ്രിയം പൊള്ളിച്ച സംഭവം ; പോലീസ് കേസ് എടുത്തതിന് പിന്നാലെ പിതാവ് കേരളം വിട്ടു ; ജുവനൈൽ ജസ്റ്റിസ് വകുപ്പ് പ്രകാരമാണ് കേസ് ; പിതാവിനായി അന്വേഷണം ഊർജിതമാക്കി

ബത്തേരി: വയനാട് സുൽത്താൻ ബത്തേരിയിൽ മൈസൂർ സ്വദേശിയായ അഞ്ചു വയസുകാരനെ മർദ്ദിച്ച അച്ഛനെ പിടികൂടാനായില്ല. പ്രതി അയൽ സംസ്ഥനത്തേക്ക് കടന്നതായി സൂചനയെന്ന് പോലീസ് പറയുന്നു. കഴിഞ്ഞ ദിവസമാണ് അഞ്ചു വയസുകാരനെ അച്ഛൻ ക്രൂരമായി മർദ്ദിക്കുകയും ജനനേന്ദ്രിയം പൊള്ളിക്കുകയും ചെയ്തത്.  വികൃതി കാണിച്ചതിനായിരുന്നു സുൽത്താൻ ബത്തേരിയിലെ വാടക വീട്ടിൽ വെച്ച് മകനോടുള്ള പിതാവിന്‍റെ ക്രൂരത.

സംഭവത്തിൽ ബത്തേരി പോലീസ് സ്വമേധയാ കേസെടുത്ത് അന്വേഷണം തുടങ്ങിയെങ്കിലും പ്രതിയെ കണ്ടെത്താനായില്ല. ഇയാൾ കർണാടകയിലേക്ക് കടന്നതായാണ് വിവരം. ജുവനൈൽ ജസ്റ്റിസ് വകുപ്പ് പ്രകാരമാണ് പിതാവിനെതിരെ കേസെടുത്തത്. സംഭവത്തിൽ അമ്മയുടെ മൊഴി പോലീസ് രേഖപ്പെടുത്തി. വയനാട്ടിൽ പെയിന്‍റിംഗ് തൊഴിൽ ചെയ്തിരുന്ന പ്രതിക്ക് ക്രിമിനൽ പശ്ചാത്തലമുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്.